രാമായണസംഗീതാമൃതം ഇരുപത്തിനാലാം ദിനം – ഹനൂമാൻ രാവണസഭയിൽ- Ramayanam | ജ്യോതിഷം | Astrology | Manorama Online
രാമായണസംഗീതാമൃതം ഇരുപത്തിനാലാം ദിനം – ഹനൂമാൻ രാവണസഭയിൽ
മനോരമ ലേഖകൻ
Published: August 08 , 2024 08:54 AM IST
1 minute Read
രാക്ഷസബുദ്ധിയും കർബുര ഭാവവും ത്യജിക്കുവാൻ ഹനൂമാൻ രാവണനെ ഉപദേശിക്കുന്നു.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ സുന്ദരകാണ്ഡത്തിൽ ഹനൂമാൻ ലങ്കയിലെത്തുന്നു. ലങ്കയിൽ വേണ്ടത്ര കോലാഹലങ്ങൾ നടത്തിയ മാരുതിയെ രാവണപുത്രൻ ഇന്ദ്രജിത്ത് നേരിടാനെത്തുന്നു. ഒരുതരത്തിലും ഹനൂമാനെ കീഴ്പെടുത്തുവാൻ ആകാതെവരുമ്പോൾ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്ര പ്രയോഗം നടത്തി ഹനൂമാനെ ബോധരഹിതനാക്കി കൈകാലുകൾ ബന്ധിച്ചു രാവണന്റെ മുന്നിൽ എത്തിക്കുന്നു. ദേവന്മാർ പണ്ടേയ്ക്കുപണ്ടേ നൽകിയ വരങ്ങളുടെ ബലംകൊണ്ട് ഹനുമാന് പീഢകളൊന്നും ഉണ്ടാകുന്നില്ല. എങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് അഭിനയിച്ചു നിശ്ചലനായി ഹനൂമാൻ. കിടക്കുന്നു. ആരാണ് നീ? എന്തിനിവിടെ വന്നു? ഇത്യാദി ചോദ്യങ്ങൾക്ക് രഘുകുലവരനെ മനസാ ധ്യാനിച്ചു മന്ദഹാസത്തോടെ താൻ രാമദൂതൻ ആണെന്ന് ഹനൂമാൻ വെളിപ്പെടുത്തുന്നു. തുടർന്ന് രാക്ഷസബുദ്ധിയും കർബുര ഭാവവും ത്യജിക്കുവാൻ ഹനൂമാൻ രാവണനെ ഉപദേശിക്കുന്നു. പരധനകളത്രമോഹം നിമിത്തം പാപങ്ങളൊക്കെ വാരിക്കൂട്ടി നിപതിച്ചു പോകരുതെന്നും സദാ ഭഗവാനെ വിഷ്‌ണുപാദാംബുജത്തെ മൗഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടിരിക്കുവാനും ഹനൂമാൻ ഉപദേശിക്കുന്നു.
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം സജീവ് സി വാര്യർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത് അനിൽ കൃഷ്‌ണ.
1n6trd2hccol1a2l7m5ehht7j3 30fc1d2hfjh5vdns5f4k730mkn-list mo-astrology-karkidakam mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-religion-ramayana-masam-2024 mo-religion-karkidaka-masam-2024
Source link