വയനാടിനു സഹായഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണത്തിനും പുനരധിവാസത്തിനും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായി ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. രൂപതയുടെ എല്ലാ ഇടവക, മിഷൻ, പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിലും ഇതിനായി പ്രത്യേക ധനസമാഹരണം നടത്തണമെന്നും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തണമെന്നും മാർ സ്രാമ്പിക്കൽ പ്രത്യേക സർക്കുലറിലൂടെ അഭ്യർഥിച്ചു.
ഉരുൾ പൊട്ടലുകളിലും പ്രകൃതി ദുരന്തത്തിലും ദുരന്തത്തിലകപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
Source link