തായ്ലൻഡിലെ പുരോഗമന പാർട്ടിയെ കോടതി പിരിച്ചുവിട്ടു
ബാങ്കോക്ക്: തായ്ലൻഡിൽ കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളും വോട്ടും നേടിയ മൂവ് ഫോർവേഡ്സ് പാർട്ടിയെ ഭരണഘടനാ കോടതി പിരിച്ചുവിട്ടു. പാർട്ടി നേതാക്കൾക്കു പത്തു വർഷത്തെ രാഷ്ട്രീയ നിരോധനം ഏർപ്പെടുത്തി. രാജവിമർശനം നിരോധിക്കുന്ന വിവാദ നിയമം മാറ്റുമെന്ന് ഈ പാർട്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വാഗ്ദാനം ചെയ്തതാണു കാരണം. അതേസമയം, പുരോഗമന നയങ്ങൾ പുലർത്തുന്ന പാർട്ടി കോടതി ഉത്തരവിലൂടെ ഇല്ലാതാകില്ല. മൂവ് ഫോർവേഡ്സിന്റെ 142 എംപിമാർ പുതിയ പാർട്ടി രൂപവത്കരിച്ച് പാർലമെന്റിലെ മുഖ്യ പ്രതിപക്ഷമായി തുടരും.
ഇതിനു മുന്‍പത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ ഫ്യൂചർ ഫോർവേഡ് പാർട്ടിയെ പിരിച്ചുവിട്ടപ്പോൾ രൂപവത്കൃതമായതാണ് മൂവ് ഫോർവേഡ്സ് പാർട്ടി. ഏറ്റവും കൂടുതൽ വോട്ടു നേടിയെങ്കിലും സർക്കാർ രൂപവത്കരിക്കാനുള്ള അനുമതി പാർട്ടിക്കു ലഭിച്ചില്ല.
Source link