ട്രംപിനെ വധിക്കാൻ പദ്ധതി; യുഎസിൽ പാക്കിസ്ഥാനി അറസ്റ്റിൽ


ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും വ​​​ധി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട ഇ​​​റേ​​​നി​​​യ​​​ൻ ബ​​​ന്ധ​​​മു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ൻ ആ​​​സി​​​ഫ് മ​​​ർ​​​ച്ച​​​ന്‍റ് (46) അ​​​റ​​​സ്റ്റി​​​ലാ​​​യി. മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഇ​​​യാ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റേ​​​നി​​​യ​​​ൻ മാ​​​തൃ​​​ക​​​യി​​​ൽ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​ക​​​ളി​​​ലൂ​​​ടെ കൃ​​​ത്യം നി​​​ർ​​​വ​​​ഹി​​​ക്കാ​​​നാ​​​ണ് ആ​​​സി​​​ഫ് മ​​​ർ​​​ച്ച​​​ന്‍റ് ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് എ​​​ഫ്ബി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ക്രി​​​സ്റ്റ​​​ഫ​​​ർ റേ ​​​അ​​​റി​​​യി​​​ച്ചു. ജൂ​​​ലൈ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​യാ‍ൾ​​​ക്കെ​​​തി​​​രേ ന്യൂ​​​യോ​​​ർ​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. കു​​​റ​​​ച്ചു​​​നാ​​​ൾ ഇ​​​റാ​​​നി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച മ​​​ർ​​​ച്ച​​​ന്‍റ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നാ​​​ണു യു​​​എ​​​സി​​​ലെ​​​ത്തി​​​യ​​​ത്. വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി ഒ​​​രാ​​​ളെ ബ​​​ന്ധ​​​പ്പെ​​​ട്ടു. ഇ​​​യാ​​​ൾ ഇ​​​ക്കാ​​​ര്യം എ​​​ഫ്ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ച്ച​​​താ​​​ണ് മ​​​ർ​​​ച്ച​​​ന്‍റ് പി​​​ടി​​​യി​​​ലാ​​​കാ​​​ൻ കാ​​​ര​​​ണം.

ട്രം​​​പി​​​ന്‍റെ പേ​​​ര് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തെ വ​​​ധി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യും മ​​​ർ​​​ച്ച​​​ന്‍റി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ജൂലൈ 13ന് ​​​പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക്കി​​​ടെ ട്രം​​​പ് നേ​​​രി​​​ട്ട വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ല. 2024ൽ ​​​ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​റ​​​ൽ ഖ്വാ​​​സിം സു​​​ലൈ​​​മാ​​​നി​​​യെ യു​​​എ​​​സ് വ​​​ധി​​​ച്ച​​​തു​​​മു​​​ത​​​ൽ ട്രം​​​പും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന മൈ​​​ക്ക് പോം​​​പി​​​യോ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്നു​​​ണ്ട്.


Source link
Exit mobile version