Site icon onlinekeralanews.com

ഭായിമാർ പറ്റിച്ച പണി,​ പെരുന്നാളിന് അടച്ച ഹോട്ടലുകൾ പലതും തുറന്നില്ല


കോട്ടയം : പാചകവാതക ക്ഷാമത്തിന് പുറമേ ബംഗാളിൽ തിരഞ്ഞെടുപ്പും വന്നതോടെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. പെരുന്നാൾ പ്രമാണിച്ച് പോയ ഒരു വിഭാഗം തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വോട്ട് ചെയ്യാൻ നാട്ടിൽ പോകാൻ ഒട്ടേറെ തൊഴിലാളികൾ സന്നദ്ധരായിട്ടുണ്ട്. ഇവർ തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്തത് ഹോട്ടലുടമകളെ വെട്ടിലാക്കുന്നു. ജില്ലയിൽ നൂറിലെറെ ഹോട്ടലുകളാണ് അടച്ചത്. അതിലേറെ ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലാണ്. പെരുന്നാൾ ആഘോഷത്തിനായി കഴിഞ്ഞ ദിവസം അടച്ച ഹോട്ടലുകളിൽ പലതും തുറന്നില്ല. ബദൽ മാർഗം കണ്ടെത്തി തുറക്കാമെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. എന്നാൽ തൊഴിലാളികളെ കിട്ടുമോയെന്നതാണ് ആശങ്ക. മലയാളികൾ ഈ മേഖലയിൽ കുറവാണ്. ഏറെയും അന്യസംസ്ഥാനക്കാർ. സ്ഥിരമായി ഒരു സ്ഥലത്ത് ജോലിയ്ക്ക് നിൽക്കുന്ന പതിവില്ലാത്തതാണ് പ്രശ്നം. ഹോട്ടലുകൾ പൂട്ടിയെങ്കിലും ശമ്പളവും ചെലവും നൽകി ഇവരെ പിടിച്ചു നിറുത്തുന്ന ഉടമകളുമുണ്ട്.അൽഫാമിന് ആശ്രയം അന്യസംസ്ഥാനക്കാർ


Source link

Exit mobile version