നിക്ഷേപക സംഗമം: വ്യവസായപ്രമുഖരുമായി ചെന്നൈയിൽ ഇന്നു കൂടിക്കാഴ്ച

തിരുവനന്തപുരം: അടുത്ത ജനുവരിയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിനു മുന്നോടിയായി കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രിയുമായി (സിഐഐ) സഹകരിച്ച് വ്യവസായ പ്രമുഖർ, നിക്ഷേപകർ എന്നിവരുമായി വ്യവസായമന്ത്രി പി. രാജീവ് ചെന്നൈയിൽ ആശയവിനിമയം നടത്തും. സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക, വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്നും നാളെയുമായുള്ള കൂടിക്കാഴ്ച. ഇന്നു വൈകുന്നേരം ആറിനു ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബി ടു ജി യോഗവുമുണ്ടാകും. സംസ്ഥാന വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെയും ഇടത്തരം നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സർക്കാരിന്റെ വ്യാവസായിക, വാണിജ്യ നയങ്ങളെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്യും.
എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉത്പാദനവും, ഭക്ഷ്യസംസ്കരണം, വിവരസാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിംഗ്, ഗവേഷണവികസനം, പുനരുപയോഗിക്കാവുന്ന ഉൗർജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക. നിക്ഷേപക സംഗമത്തിനു മുന്നോടിയായി വ്യവസായനയത്തിലെ മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സംരംഭകരുമായി പ്രത്യേക കുടിക്കാഴ്ചകൾ നടത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.

Source link