റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ കേരളത്തിൽ
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ ഓൾ- ഇലക്ട്രിക് കാറായ സ്പെക്ടർ പ്രദർശനത്തിനെത്തി. ചെന്നൈയിൽനിന്നു കുൻ എക്സ്ക്ലൂസീവാണ് കൊച്ചി ചാക്കോളാസ് പവലിയനിൽ നടന്ന പ്രിവ്യൂ ഷോയിൽ വാഹനം അവതരിപ്പിച്ചത്. രണ്ടു വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ളതാണു സ്പെക്ടർ. 5.45 മീറ്റർ നീളവും 2 മീറ്ററിലധികം വീതിയുമുള്ള സ്പെക്ടറിൽ നീളമുള്ള ബോണറ്റ്, ഫാസ്റ്റ് ബാക്ക് ടെയിൽ എന്നിവ ആധുനിക ആഡംബര നൗകകളെ ഓർമിപ്പിക്കുന്നതാണ്.
റോൾസ് റോയ്സിന്റെ സ്വന്തം സോഫ്റ്റ്വേർ പ്ലാറ്റ്ഫോമായ “സ്പിരിറ്റ്’ആണ് സ്പെക്ടറിലുള്ളത്. കണക്റ്റഡ് കാർ സാങ്കേതികവിദ്യയിലൂടെ കാറിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഈ പുതിയ ഡിജിറ്റൽ ഇന്റർഫേസ് നിയന്ത്രിക്കും.

Source link