WORLD

ഫാസിസ്റ്റ് സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടി, ജനാധിപത്യ ബംഗ്ലാദേശ് പടുത്തുയര്‍ത്തണം- ഖാലിദ സിയ


ധാക്ക: ഷെയ്ഖ് ഹസീനയുടെ പലായനത്തിന് പിന്നാലെ ജയില്‍ മോചിതയായ ശേഷം രാജ്യത്തെ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ. ഫാസിസ്റ്റ് സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചിത്രീകരിച്ച വീഡിയോ സന്ദേശത്തില്‍ ഖാലിദ സിയ അവകാശപ്പെട്ടു.ഈ വിജയത്തില്‍നിന്ന് പുതിയ ബംഗ്ലാദേശിനെ പടുത്തുയര്‍ത്തണം. അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കാന്‍ അവസാനംവരെ പോരാടിയ ധീരരായ കുട്ടികളെ അഭിവാദ്യംചെയ്യുന്നു. ജീവന്‍ നഷ്ടമായ ധീരന്മാര്‍ക്ക് ആദരമര്‍പ്പിക്കുന്നു. എല്ലാ മതവിഭാഗങ്ങളും ആദരിക്കപ്പെടുന്ന ജനാധിപത്യ ബംഗ്ലാദേശാണ് കെട്ടിപ്പടുക്കേണ്ടത്. യുവാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇത് പ്രാവര്‍ത്തികമാക്കും. ശാന്തിയും സമാധാനവുമുള്ള പുരോഗമന രാജ്യമാണ് പടുത്തുയര്‍ത്തേണ്ടത്. പ്രതികാരവും വിദ്വേഷവുമില്ലാത്ത രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.


Source link

Related Articles

Back to top button