ധാക്ക: ബംഗ്ലാദേശി നടൻ ഷാന്റോ ഖാനേയും പിതാവ് സലിം ഖാനേയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവർ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്തെങ്കിലും ചാന്ദ്പുരിൽ വെച്ച് ജനക്കൂട്ടം മർദിക്കുകയായിരുന്നു. പലായനം ചെയ്യുന്നതിനിടെ ജനക്കൂട്ടം ഇവരെ തടഞ്ഞതോടെ ഇരുവരും ആളുകളുമായി തർക്കത്തിലേർപ്പെട്ടു. വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനേയും മകനേയും ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയതായാണ് ബംഗ്ലാദേശി മാധ്യമമായ ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. നിർമാതാവും ലക്ഷ്മിപൂർ മോഡൽ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ.
Source link