KERALAMLATEST NEWS

പ്രധാനമന്ത്രി മോദി വയനാട്ടിലേക്ക് എത്തുന്നു,​ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലകളിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ശനിയാഴ്‌‌‌ചയാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദ‌ർശനം. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം അദ്ദേഹം ഹെലികോപ്‌റ്ററിൽ വയനാട്ടിലേക്ക് പോകും. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.

ശനിയാഴ്‌ച ഉച്ചയോടെയാകും മോദി മേപ്പാടി പഞ്ചായത്തിൽ എത്തുക എന്നാണ് സൂചനകൾ. എന്നാൽ

സന്ദർശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും സന്ദർശനത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം. അന്തിമവിവരം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് ഉണ്ടാകുക.


Source link

Related Articles

Back to top button