സിന്‍വറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുമെന്ന് ഇസ്രയേല്‍; ‘വേട്ട അവസാനിപ്പിക്കില്ല’


ടെല്‍ അവീവ്: വധിക്കപ്പെട്ട ഇസ്മയില്‍ ഹനിയെയ്ക്കുപകരം യഹ്യ സിന്‍വറിനെ ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായി തിരഞ്ഞെടുത്തതില്‍ പ്രതികരണവുമായി ഇസ്രയേല്‍ നേതാക്കള്‍. സിന്‍വറിനെ കൊടുംഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്‌സ്, ഹമാസ് മേധാവിയായുള്ള നിയമനം സിന്‍വറിനെയും സംഘത്തെയും ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനുള്ള മറ്റൊരു കാരണം മാത്രമാണെന്നും പ്രതികരിച്ചു.ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് യഹ്യ സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ഡാനിയേല്‍ ഹഗാരിയുടെ പരാമര്‍ശം. സിന്‍വറിന് ഒരേയൊരു സ്ഥാനം മാത്രമേയുള്ളൂ, അത് മുഹമ്മദ് ദെയ്ഫിനും ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലാണ്. സിന്‍വറിനുവേണ്ടി തങ്ങളൊരുക്കുന്ന ഒരേ ഒരിടം അതുമാത്രമാണെന്നും ഹഗാരി പ്രസ്താവിച്ചു.


Source link

Exit mobile version