24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു: വിക്രത്തെ നേരിട്ടു കണ്ട സന്തോഷത്തിൽ ഋഷബ് ഷെട്ടി
24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു: വിക്രത്തെ നേരിട്ടു കണ്ട സന്തോഷത്തിൽ ഋഷബ് ഷെട്ടി | Rishab Shetty Vikram
24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു: വിക്രത്തെ നേരിട്ടു കണ്ട സന്തോഷത്തിൽ ഋഷബ് ഷെട്ടി
മനോരമ ലേഖകൻ
Published: August 07 , 2024 02:02 PM IST
1 minute Read
വിക്രത്തിനൊപ്പം ഋഷബ് ഷെട്ടി
നടൻ വിക്രത്തെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് കന്നഡ താരം ഋഷബ് ഷെട്ടി. താൻ നടനാകാൻ പ്രചോദനമായത് വിക്രമായിരുന്നുവെന്നും 24 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് പ്രിയതാരത്തെ നേരിട്ടുകാണുന്നതെന്നും ഋഷബ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘നടന്‍ ആകാനുള്ള എന്റെ യാത്രയില്‍ എപ്പോഴും പ്രചോദനമായിരുന്നത് വിക്രം സര്‍ ആയിരുന്നു. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ ആരാധനാമൂര്‍ത്തിയെ ഇന്ന് നേരില്‍ക്കാണുമ്പോള്‍ തോന്നുന്നത് ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി ഞാന്‍ ആണെന്നാണ്. എന്നെ പോലുള്ള നിരവധി നടന്മാര്‍ക്ക് പ്രചോദനമാകുന്നതിന് നന്ദി.’’–ഡ്രീം കം ട്രൂ, തങ്കലാന്‍ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ഋഷഭ് ഷെട്ടി കുറിച്ചു.
‘തങ്കലാന്‍’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിക്രം ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് ഈ കൂടിക്കാഴ്ച നടന്നത്. വിക്രത്തെ കണ്ട ശേഷം ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താന്‍ ആണെന്ന് തോന്നുകയാണ് എന്നാണ് ഋഷഭ് താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പാ. രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രത്തിന്റേതായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് തങ്കലാന്‍. സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തങ്കലാന്റെ പ്രമേയം. ഓഗസ്റ്റ് 15ന് ആണ് ചിത്രത്തിന്റെ റിലീസ്.
English Summary:
Rishab Shetty Meets Vikram
hkjg77ou1n1l1cj0d4k9ibg20 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vikram mo-entertainment-movie-rishabshetty
Source link