CINEMA

ഇന്ത്യൻ 2വിൽ അഭിനയിച്ചതിന് എന്നെ ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തി പ്രിയ ഭവാനി

ഇന്ത്യൻ 2വിൽ അഭിനയിച്ചതിന് എന്നെ ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തി പ്രിയ ഭവാനി | Priya Bhavani Shankar Indian 2

ഇന്ത്യൻ 2വിൽ അഭിനയിച്ചതിന് എന്നെ ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തി പ്രിയ ഭവാനി

മനോരമ ലേഖകൻ

Published: August 07 , 2024 02:27 PM IST

1 minute Read

പ്രിയ ഭവാനി ശങ്കർ

ഇന്ത്യൻ 2വിൽ അഭിനയിച്ചതില്‍ നിരാശയില്ലെന്ന് നടി പ്രിയ ഭവാനി ശങ്കർ. സിനിമ പരാജയപ്പെട്ട ശേഷം ഒരുപാട് ആളുകൾ തന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും നടി വെളിപ്പെടുത്തി.

‘‘ഇന്ത്യന്‍ 2വിൽ കരാർ ഒപ്പിട്ടതിനുശേഷം എനിക്കു വലിയ ഓഫറുകൾ വന്നിരുന്നു. വലിയ സിനിമയാണെങ്കില്‍ തന്നെ എന്റെ കഥാപാത്രത്തിന് കഥയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് നോക്കുക. നായകനൊപ്പം ഡ്യുവറ്റ് പാടുന്ന നായികയേക്കാൾ കഥയിൽ എന്റെ സ്പേസ് എന്താണെന്നേ ഞാൻ നോക്കൂ.

ഒരു സിനിമ പരാജയപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാവർക്കും അതിന്റെ പ്രത്യാഘാതം സംഭവിക്കും. നിർമാതാവിനു മാത്രമല്ല, നമ്മുടെയും എത്രത്തോളം സമയവും പ്രതീക്ഷകളുമാണ് നഷ്ടമാകുന്നത്. ഈ സിനിമയുടെ വിധി അറിഞ്ഞ ശേഷവും ഇന്ത്യൻ 2 ഓഫർ വന്നാൽ ഇനിയും ഞാൻ സ്വീകരിക്കും.

ഇന്ത്യൻ 2 റിലീസിനുശേഷം ആളുകൾ എന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതെന്നെ തീർച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ടൈം ട്രാവൽ നടത്തി പുറകോട്ട് പോയാലും ഇന്ത്യൻ 2 ഓഫർ നിരസിക്കില്ല. എന്നെ സംബന്ധിച്ചടത്തോളം അത് വലിയ അവസരമായിരുന്നു. ഈ ഇൻഡസ്ട്രിയിലെ ഏതെങ്കിലും നായിക ഒരു കമൽഹാസൻ–ശങ്കർ ചിത്രം നിരസിക്കുമോ? അതൊരു വലിയ സ്ക്രീൻ സ്പെയ്സ് ആണ്. 

കമൽഹാസന്‍ സർ തിരഞ്ഞെടുത്തൊരു തിരക്കഥ, സംവിധാനം ശങ്കർ. അവിടെ എന്തിനാണ് ഞാൻ കൂടുതല്‍ സംശയിക്കുന്നത്. ഞാൻ തീർച്ചയായും ചെയ്യും. ആ സിനിമ ചെയ്തതില്‍ എനിക്കൊരു നിരാശയുമില്ല. എല്ലാ സിനിമകളുടെയും വിധി ഒന്നായിരിക്കല്ലല്ലോ? പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്.’’–പ്രിയ ഭവാനിയുടെ വാക്കുകൾ.

English Summary:
Priya Bhavani Shankar Responds to Indian 2 Flop

7rmhshc601rd4u1rlqhkve1umi-list 4aru4k1nsg1g1k1n023v5d16cc mo-entertainment-common-kollywoodnews mo-entertainment-movie-sshankar f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan


Source link

Related Articles

Back to top button