KERALAMLATEST NEWS

വയനാട് നിധിയിലേക്ക് എത്തിയത് 72 കോടി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വൈകിട്ടുവരെ ബാങ്ക് അക്കൗണ്ടിലെത്തിയത് 72 കോടി രൂപ. ജൂലായ് 30 മുതലുള്ള കണക്കാണിത്. ചെക്കായി ലഭിച്ച തുകയും വാഗ്ദാനവും ഇതിലുൾപ്പെട്ടിട്ടില്ല.

സംഭാവനകൾ: നടൻ അല്ലുഅർജുൻ(25 ലക്ഷം),അമൽ നീരദ് പ്രൊഡക്ഷൻസ്(10 ലക്ഷം),ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് മാനേജ്‌മെന്റും ജീവനക്കാരും(10 ലക്ഷം),ചക്കുളത്തുകാവ് ട്രസ്റ്റും ചക്കുളത്തമ്മ സഞ്ജിനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റും(അഞ്ചുലക്ഷം),റിട്ട. സുപ്രീം കോടതി ജഡ്ജി അർജിത്ത് പസായത്തിന്റെ പിതാവ് വിശ്വനാഥ് പസായത്തിന്റെ ജന്മശതാബ്ദി കമ്മിറ്റിയുടെ പേരിൽ(മൂന്നുലക്ഷം),തൃശൂർ സ്വദേശി സൈമൺ സി.ഡി(മൂന്നുലക്ഷം),കെ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ(രണ്ടര ലക്ഷം),കൊച്ചിൻ കാർഡിയാക് ഫോറം(രണ്ടുലക്ഷം),എരൂർ സർവീസ് സഹകരണ ബാങ്ക്(രണ്ടുലക്ഷം),ഡയമണ്ട് പെയിന്റ്സ് ഇന്റസ്ട്രീസ്, ഏച്ചൂർ(രണ്ടുലക്ഷം),പത്തനാപുരം ഗാന്ധിഭവൻ(രണ്ടുലക്ഷം),അഖിലകേരള ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന(രണ്ടുലക്ഷം),

കേരള പൊലീസ് അസോസിയേഷൻ എസ്.എ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി(ഒന്നരലക്ഷം),സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ(ഒന്നരലക്ഷം),അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (1,12,500 രൂപ),’ഒരു അന്വേഷണത്തിന്റ്രെ തുടക്കം’എന്ന ചിത്രത്തിലെ താരങ്ങളുടെ വാട്ട്സാപ്പ് കൂട്ടായ്മ സംവിധായകൻ എം.എ.നിഷാദിന്റ നേതൃത്വത്തിൽ(1,05,000 രൂപ),മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്(ഒരുലക്ഷം),വിജിലൻസ് എസ്.പി, ഇ. എസ്.ബിജുമോനും ഭാര്യ ഡോ.ഫെലിഷ്യ ചന്ദ്രശേഖരനും(ഒരു ലക്ഷം),ജെ.രാജമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്(ഒരു ലക്ഷം),യുട്ടിലിറ്റി മിനി ഫിനാൻഷ്യൽ സർവ്വീസസ്(ഒരുലക്ഷം),ലക്ഷ്യ പി.എസ്.സി കോച്ചിംഗ് സെന്റർ(ഒരു ലക്ഷം),നെടുമ്പ്രം ഗ്രാമപഞ്ചായത്ത്(ഒരു ലക്ഷം),കലക്കാട്ട് ട്രേഡേഴ്സ്, ഇരിഞ്ഞാലക്കുട(ഒരു ലക്ഷം),ഇരിഞ്ഞാലക്കുട സ്വദേശി പറമ്പിൽ ജോൺ(ഒരുലക്ഷം),ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ഓഫീസേഴ്സ് ഫോറം(ഒരു ലക്ഷം),നെഹ്രു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ അനിൽകുമാർ(ഒരു ലക്ഷം),മന്ത്രി പി.രാജീവിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം വിറ്റഴിഞ്ഞ വകയിൽ ആദ്യദിനം ലഭിച്ച തുക(75,000 രൂപ),എ.കെ.ജി ലൈബ്രറി എടപ്പള്ളി(50,000 ),സെന്റ് ഫ്രാൻസിസ് സെയ്ൽസ് സ്‌കൂൾ വിഴിഞ്ഞം(49,500 ),റിട്ട. കെ.എസ്ഇ.ബി ഉദ്യോഗസ്ഥൻ ഷാനവാസ്.എസ്.എച്ച് (45,000),കണ്ണൂർ അഴീക്കോട് രാമജയം.യു.പി സ്‌കൂൾ(44,320),കരിയർ ആക്കുമെൻ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (25,000),ഗുഡ്‌നെസ് ട്രാവൽസ് ആന്റ് സർവ്വീസസ് (38,000),വർക്കല ചെറിന്നിയൂർ റെഡ് സ്റ്റാർ ലൈബ്രറി(37,000),കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ.പി ശ്രീധരൻ(17,000),ജീവന സ്റ്റാഫ് റിക്രിയേഷൻ ക്ലബ്(10,000),തിരൂർ സ്വദേശി ദക്ഷിണ.എസ്.എൻ (5000).


Source link

Related Articles

Back to top button