CINEMA

‘എയറിൽ’ ആയതോടെ പോസ്റ്റ് എഡിറ്റ് ചെയ്തു: ഒടുവിൽ അഖിൽ മാരാർ വക ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം

‘എയറിൽ’ ആയതോടെ പോസ്റ്റ് എഡിറ്റ് ചെയ്തു: ഒടുവിൽ അഖിൽ മാരാർ വക ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം | Akhil Marar Chief Minister’s Relief Fund

‘എയറിൽ’ ആയതോടെ പോസ്റ്റ് എഡിറ്റ് ചെയ്തു: ഒടുവിൽ അഖിൽ മാരാർ വക ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം

മനോരമ ലേഖകൻ

Published: August 07 , 2024 09:44 AM IST

1 minute Read

അഖിൽ മാരാർ

മുഖ്യമന്ത്രി പിണറായി വിജയനെതിരായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായും കടുത്ത പ്രചാരണ‌വും വിമർശനവും നടത്തിയിരുന്ന അഖിൽ മാരാർ ഒടുവിൽ 1 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാം എന്നു നേരത്തെ തന്നെ പറഞ്ഞിരുന്ന  അഖിൽ മാരാർ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ കമന്റുകളിൽ വിമർശനം ഉയർന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

‘ചോദ്യം തീ പിടിപ്പിക്കും എങ്കിൽ അത് കെടുത്താൻ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കൻ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാൻ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങൾക്ക് ഒരായിരം സ്നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകൾ കൂടി ബോധ്യപ്പെടുത്തിയാൽ തകർന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്മാധ്യമങ്ങളും പ്രതിപക്ഷവും ആണ്.. അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ജനങ്ങളുടെ സംശയങ്ങൾക്ക് ഇത് പോലെ മറുപടി നൽകു….വ്യക്തമല്ലാത്ത പൂർണതയില്ലാത്ത വെബ്സൈറ്റ് വിവരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്ക് കാരണം…ഇനി ആർക്കൊക്കെ ആണ് ലാപ്ടോപ് നൽകിയതെന്ന് കണക്കുകൾ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങൾക്ക് ആവശ്യം. ഇനിയും ചോദ്യങ്ങൾ ഉയരും…’ അഖിൽ അദ്യം പങ്കു വച്ച് കുറിപ്പ് ഇപ്രകാരമായിരുന്നു. 

പിന്നീട് വിമർശനങ്ങൾ ഉയർന്നതോടെ ഇൗ പോസ്റ്റ് അഖിൽ എഡിറ്റ് ചെയ്തു. ‘NB : മറുപടി നൽകാൻ കാണിച്ച മാന്യതയ്ക്കും ഭാവിയിൽ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും  എന്റെ വക ഒരു ലക്ഷം ഞാൻ നൽകും. ഈ വരുന്ന തുകയിൽ സഖാക്കന്മാരുടെ കീശ വീർത്താൽ മുഖ്യമന്ത്രി കൂടുതൽ വിയർക്കും.’ ഇൗ വാചകം കൂടി കൂട്ടിച്ചേർത്താണ് തന്റെ വിമർശനങ്ങൾ ഉന്നയിക്കുന്ന വിഡിയോ അഖിൽ പങ്കു വച്ചത്. 1 ലക്ഷം എപ്പോൾ എങ്ങനെ കൊടുക്കും എന്നൊക്കെ ചോദിച്ച് വീണ്ടും പോസ്റ്റിനു താഴെ ചോദ്യങ്ങളുമുയരുന്നുണ്ട്. 

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായി പ്രചാരണം നടത്തിയതിന് അഖിൽ മാരാർക്കെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ലെന്നും പിണറായി വിജയൻ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണെന്നും വ്യക്തിപരമായി അദ്ദേഹത്തെ വിശ്വാസമില്ലെന്നുമാണ് അഖിൽ മാരാർ അന്ന് പറഞ്ഞത്. 

English Summary:
Akhil Marar Announces Rs 1 Lakh Donation to Chief Minister’s Relief Fund Following Social Media Criticism

7rmhshc601rd4u1rlqhkve1umi-list 62e5bgqv43amfjaku43q85ms0p mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-telivision-akhil-marar


Source link

Related Articles

Back to top button