WORLD

കലാപം, അനിശ്ചിതത്വം; ബംഗ്ലാദേശ് പാർലമെന്‍റ് പിരിച്ചുവിട്ടു


ധാ​​​​​​​ക്ക: ജോ​​​​​​​ലി സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ പ്ര​​​​​​​ക്ഷോ​​​​​​​ഭം ക​​​​​​​ലാ​​​​​​​പ​​​​​​​ഭൂ​​​​​​​മി​​​​​​​യാ​​​​​​​ക്കി​​​​​​​യ ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശി​​​​​​​ൽ ഇ​​​​​​​ട​​​​​​​ക്കാ​​​​​​​ല സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ തീ​​​​​​​വ്ര​​​​​​​ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ. ക​​​​​​​ലാ​​​​​​​പം ര​​​​​​​ക്ത​​​​​​​രൂ​​​​​​​ഷിത​​​​​​​മാ​​​​​​​യ​​​​​​​തോ​​​​​​​ടെ തി​​​​​​​ങ്ക​​​​​​​ളാ​​​​​​​ഴ്ച പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​പ​​​​​​​ദം ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് ഷേ​​​​​​​ഖ് ഹ​​​​​​​സീ​​​​​​​ന ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ക്കു​​​​​​ക​​​​​​യും രാ​​​​​​ജ്യം അ​​​​​​രാ​​​​​​ജ​​​​​​ക​​​​​​ത്വ​​​​​​ത്തി​​​​​​ലേ​​​​​​ക്കു നീ​​​​​​ങ്ങു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഭ​​​​​​ര​​​​​​ണ​​​​​​ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ൽ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ധാ​​​​​​ക്ക​​​​​​യ്ക്കു പു​​​​​​റ​​​​​​മേ 27 ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും വ്യാ​​​​​​പ​​​​​​ക അ​​​​​​ക്ര​​​​​​മ​​​​​​മാ​​​​​​ണ് അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​ത്. ഇ​​​​​​ട​​​​​​ക്കാ​​​​​​ല സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന് സൈ​​​​​​നി​​​​​​ക​​​​​​മേ​​​​​​ധാ​​​​​​വി ജ​​​​​​​​​​​​​​​ന​​​​​​​​​​​​​​​റ​​​​​​​​​​​​​​​ല്‍ വ​​​​​​​​​​​​​​​ഖാ​​​​​​​​​​​​​​​ര്‍ ഉ​​​​​​​​​​​​​​​സ് സ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ന്‍ ഇ​​​​​​തി​​​​​​നി​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു. എ​​​​ന്നാ​​​​ൽ സൈ​​​​​​നി​​​​​​ക സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ലാ​​​​​​ണ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി നേ​​​​​​താ​​​​​​ക്ക​​​​​​ൾ. അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വം തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റ് പി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ട്ട് താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ രൂ​​​​​​​പീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് ഷ​​​​​​​ഹാ​​​​​​​ബു​​​​​​​ദ്ദീ​​​​​​​ൻ ക​​​​​​ട​​​​​​ന്നു. എ​​​​​​​ക്സി​​​​​​​ക്യൂട്ടീ​​​​​​​വ് ഉ​​​​​​​ത്ത​​​​​​​ര​​​​​​​വു പ്ര​​​​​​​കാ​​​​​​​രം ജ​​​​​​​തി​​​​​​​യ സ​​​​​​​ൻ​​​​​​​ഗ​​​​​​​ദ് (പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റ്) പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് പി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ട്ടു​​​​​​​വെ​​​​​​​ന്ന് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​ന്‍റെ കൊ​​​​​​​ട്ടാ​​​​​​​രം വ​​​​​​​ക്താ​​​​​​​വ് ഇ​​​​​​ന്ന​​​​​​ലെ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. മൂ​​​​​​​ന്നു സേ​​​​​​​നാ​​​​​​​ ത​​​​​​​ല​​​​​​​വ​​​​​​​ന്മാ​​​​​​​രും വി​​​​​​​വി​​​​​​​ധ രാ​​​​​​​ഷ്‌​​ട്രീ​​​​​​​യ​​​​​​​ക​​​​​​​ക്ഷി നേ​​​​​​​താ​​​​​​​ക്ക​​​​​​​ളും പൗ​​​​​​​ര​​​​​​​പ്ര​​​​​​​മു​​​​​​​ഖ​​​​​​​രും വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി നേ​​​​​​​താ​​​​​​​ക്ക​​​​​​​ളും പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ച​​​​​​​ർ​​​​​​​ച്ച ന​​​​​​​ട​​​​​​​ത്തി​​​​​​​യ ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം. നൊ​​​​​​​ബേ​​​​​​​ല്‍ ജേ​​​​​​​താ​​​​​​​വ് മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് യൂ​​​​​​​നുസ് ഇ​​​​​​​ട​​​​​​​ക്കാ​​​​​​​ല സ​​​​​​​ര്‍ക്കാ​​​​​​​രി​​​​​​​ന്‍റെ ഉ​​​​​​​പ​​​​​​​ദേ​​​​​​​ശ​​​​​​​ക​​​​​​​നാ​​​​​​യേ​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ.

84 കാ​​​​​​​ര​​​​​​​നാ​​​​​​​യ മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് യൂ​​​​​​​നു​​​​​​​സു​​​​​​​മാ​​​​​​​യി സം​​​​​​​സാ​​​​​​​രി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നും ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ അ​​​​​​​ദ്ദേ​​​​​​​ഹം സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​​ത അ​​​​​​​റി​​​​​​​യി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നും വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി നേ​​​​​​​താ​​​​​​​ക്ക​​​​​​​ളി​​​​​​​ലൊ​​​​​​​രാ​​​​​​​ളാ​​​​​​​യ നാ​​​​​​​ഹി​​​​​​​ദ് ഇ​​​​​​​സ്‌​​​​​​​ലാം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. സൈ​​​​​​​നി​​​​​​​ക സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​നെ​​യോ സൈ​​​​​​​ന്യ​​​​​​​ത്തി​​​​​​​ന്‍റെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യോ​​​​​​​ടെ​​​​​​​യു​​​​​​​ള്ള സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​നെ​​യോ അ​​​​​​​തു​​​​​​​മ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഫാ​​​​​​​സി​​​​​​​സ്റ്റ് സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ​​​​​​​യോ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്നും നാ​​​​​​​ഹി​​​​​​​ദ് പ​​​​​​​റ​​​​​​​ഞ്ഞു. രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ര​​​​​​​ണ്ടാം സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ഹ​​​​​​​സീ​​​​​​​ന​​​​​​​യു​​​​​​​ടെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക​​​​​​​ലി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ഇ​​​​പ്പോ​​​​ൾ വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തു​​​​​​​ള്ള മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് യൂ​​​​​​​നു​​​​​​​സ് പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്. സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന് ആ​​​​​​രു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കും എ​​​​​​ന്ന​​​​​​തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​ത​​​​​​യി​​​​​​ല്ല. സൈ​​​​​​​നി​​​​​​​ക നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ല്‍നി​​​​​​​ന്ന് ര​​​​​​​ണ്ടു​​​​​​​ പേ​​​​​​​രു​​​​​​​ക​​​​​​ൾ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ലു​​​​​​ണ്ട്. ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശ് നാ​​​​​​​ഷ​​​​​​​ണ​​​​​​​ലി​​​​​​​സ്റ്റ് പാ​​​​​​​ർ​​​​​​​ട്ടി (ബി​​​​​​​എ​​​​​​​ൻ​​​​​​​പി) അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​യും മു​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​മാ​​​​​​​യ ഖാ​​​​​​​ലി​​​​​​​ദ സി​​​​​​​യ​​​​​​​യു​​​​​​ടെ പേ​​​​​​രും ഉ​​​​​​യ​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. വീ​​​​​​​ട്ടു​​​​​​​ത​​​​​​​ട​​​​​​​ങ്ക​​​​​​​ലി​​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്ന ഇ​​​​​​വ​​​​​​രെ മോ​​​​​​​ചി​​​​​​​പ്പി​​​​​​ച്ച​​​​​​താ​​​​​​യി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ വ​​​​​​ക്താ​​​​​​വ് അ​​​​​​റി​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം 79 കാ​​​​​​​രി​​​​​​​യാ​​​​​​​യ ഖാ​​​​​​​ലി​​​​​​​ദ കി​​​​​​​ഡ്നി രോ​​​​​​​ഗം ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ വി​​​​​​​വി​​​​​​​ധ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​രി​​​​​​ടു​​​​​​ന്നു​​​​​​ണ്ട്.ഇ​​​​​​​ന്ന​​​​​​​ലെ ഉ​​​​​​​ച്ച​​​​​​​കഴിഞ്ഞ് മൂ​​​​​​​ന്നിനുള്ളി​​​​​​​ൽ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റ് പി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ട​​​​​​​ണ​​​​​​​മെ​​​​​​​ന്നും ഇ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ക​​​​​​​ടു​​​​​​​ത്ത ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കു നീ​​​​​​​ങ്ങു​​​​​​​മെ​​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​ക​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​യിരുന്നു ഹ​​​​സീ​​​​ന​​​​യു​​​​ടെ പ​​​​ലാ​​​​യ​​​​നം.


Source link

Related Articles

Back to top button