ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു; പാകിസ്താന്‍ പൗരന്‍ അറസ്റ്റില്‍


വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ പൗരന്‍ അറസ്റ്റില്‍. ആസിഫ് മെര്‍ച്ചന്റ് എന്നയാളാണ് അറസ്റ്റിലായത്. അമേരിക്ക വിടാന്‍ ഒരുങ്ങുമ്പോഴാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ചിട്ടുണ്ട്. നേതാക്കളെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ക്ക് നേരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ട്രംപടക്കം യു.എസ്സിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ലക്ഷ്യമിട്ടെന്നാണ് എഫ്.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊലപാതകം നടത്താനാണ് പദ്ധതിയെന്നാണ് കരുതുന്നത്. ആസിഫ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണുള്ളത്.


Source link

Exit mobile version