യുഎസ് സൈനിക താവളത്തിൽ ആക്രമണം
വാഷിംഗ്ടണ്‍ ഡിസി: ഇറാക്കിലെ യുഎസ് സൈനിക താവളത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒട്ടേറെ ഭടന്മാർക്കു പരിക്കേറ്റു. പടിഞ്ഞാറൻ മേഖലയിലെ അൽ അസാദ് എയർബേസിലുണ്ടായ ആക്രമണത്തിനു പിന്നിൽ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല.
രണ്ടു റോക്കറ്റുകളാണ് സൈനികതാവളത്തിനു നേർക്കു വന്നതെന്നും ഇതിലൊന്ന് വളപ്പിൽ പതിച്ചുവെന്നും പറയുന്നു. യുഎസ് ഭടന്മാരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരുടെ എണ്ണവും പുറത്തുവിട്ടിട്ടില്ല.
Source link