ഹൈന്ദവർക്കു നേരേ ആക്രമണം ; ക്ഷേത്രങ്ങൾക്കു തീയിട്ടു; വീടുകൾ കൊള്ളയടിച്ചു


ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ ക​​​ലാ​​​പ​​​ത്തി​​​നി​​​ടെ ഹൈ​​​ന്ദ​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു​​​ നേ​​​ർ​​​ക്ക് വ​​​ൻ​​​തോ​​​തി​​​ൽ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ര​​​ണ്ടു ഹൈ​​​ന്ദ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക്ഷേ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു തീ​​​യി​​​ടു​​​ക​​​യും ഭ​​​വ​​​ന​​​ങ്ങ​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വീ​​​ഡി​​​യോ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടൊ​​​പ്പം മു‌​​​സ്‌​​ലിം പു​​​രോ​​​ഹി​​​ത​​​ർ ക്ഷേ​​​ത്രര​​​ക്ഷ​​​യ്ക്കു കാ​​​വ​​​ൽ​ നി​​​ന്ന സം​​​ഭ​​​വ​​​വും ഉ​​​ണ്ടാ​​​യി. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ 64 ജി​​​ല്ല​​​ക​​​ളി​​​ൽ 27ലും ​​​ഹൈ​​​ന്ദ​​​വ​​​ർ​​​ക്കു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. 54 ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശ് ഹി​​​ന്ദു ബു​​​ദ്ധി​​​സ്റ്റ് ക്രി​​​സ്ത്യ​​​ൻ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​നു നേ​​​ർ​​​ക്കും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. സി​​​റ്റി കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യ ര​​​ണ്ടു ഹൈ​​​ന്ദ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മെ​​​ഹ​​​ർ​​​പു​​​ർ, ചി​​​റ്റോ​​​ർ​​​ഗ​​​ഡ് സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക്ഷേ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു തീ​​​വ​​​യ്ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ 1.31 കോ​​​ടി വ​​​രു​​​ന്ന ഹൈ​​​ന്ദ​​​വർ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ എ​​​ട്ടു ശ​​​ത​​​മാ​​​നം വ​​​രും. 1951 ൽ 22 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന ഹൈ​​​ന്ദ​​​വ​​​രി​​​ൽ ന​​​ല്ലൊ​​​രു​​​പ​​​ങ്ക് മ​​​ത​​​പീ​​​ഡ​​​നം മൂ​​​ലം രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്തു.


Source link
Exit mobile version