WORLD

ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്‍റെ ഉപദേശകനായി മുഹമ്മദ് യൂനുസ്


ധാ​​​ക്ക: ഷേ​​​ഖ് ഹ​​​സീ​​​ന രാ​​​ജി​​​വ​​​ച്ച് രാ​​​ജ്യം​​​വി​​​ട്ട​​​തോ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ വി​​​ജ​​​യാ​​​ഹ്ലാ​​​ദ​​​വും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും. വ​​​ർ​​​ഷ​​​ങ്ങ​​​ൾ ഏ​​​കാ​​​ധി​​​പ​​​തി​​​യെ​​​പ്പോ​​​ലെ ഉ​​​രു​​​ക്കു​​​മു​​​ഷ്ടി​​​യി​​​ൽ ഭ​​​രി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഓ​​​ടി​​​ ര​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ൽ ബം​​​ഗ്ലാ ജ​​​ന​​​ത​​​യി​​​ൽ ന​​​ല്ലൊ​​​രു വി​​​ഭാ​​​ഗ​​​വും സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ്. പ​​​ക്ഷേ, ഇ​​​നി രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി എ​​​ന്താ​​​ണെ​​​ന്ന​​​തി​​​ലു​​​ള്ള ആ​​​ശ​​​ങ്ക​​​യും ജ​​​ന​​​ത്തി​​​നു​​​ണ്ട്. പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ വി​​​ജ​​​യ​​​ല​​​ഹ​​​രി ധാ​​​ക്ക​​​യി​​​ൽ വ​​​ലി​​​യ കൊ​​​ള്ള​​​യ്ക്കും കൊ​​​ള്ളി​​​വ​​​യ്പി​​​നും കാ​​​ര​​​ണ​​​മാ​​​യി. ഹ​​​സീ​​​ന​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ഗ​​​ണ​​​ഭ​​​വ​​​നി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​ല്ലാം വി​​​ജ​​​യ​​​സ്മാ​​​ര​​​ക​​​മെ​​​ന്ന​​​പോ​​​ലെ ആ​​​ളു​​​ക​​​ൾ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യി. രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വും ഹ​​​സീ​​​ന​​​യു​​​ടെ പി​​​താ​​​വു​​​മാ​​​യ ബം​​​ഗ​​​ബ​​​ന്ധു ഷെ​​​യ്ഖ് മു​​​ജി​​​ബു​​​ർ റ​​​ഹ്‌മാന്‍റെ കൂ​​​റ്റ​​​ൻ പ്ര​​​തി​​​മ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പോ​​​ലീ​​​സ് വ​​​ലി​​​യ​​​തോ​​​തി​​​ൽ സം​​​യ​​​മ​​​നം പാ​​​ലി​​​ച്ചു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് തീ​​​യി​​​ട്ടി​​​ട്ടും വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യി​​​ല്ല. ഹ​​​സീ​​​ന​​​യും അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി​​​യും അ​​​ര​​​ങ്ങൊ​​​ഴി​​​ഞ്ഞ​​​തോ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ഭാ​​​വി എ​​​ന്തെ​​​ന്ന ചോ​​​ദ്യം ഉ​​​യ​​​രു​​​ന്നു. സൈ​​​ന്യം അ​​​റി​​​യി​​​ച്ച പ്ര​​​കാ​​​രം ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ രൂ​​​പ​​വ​​ത്​​​കൃ​​​ത​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ൽ സൈ​​​ന്യ​​​ത്തെ വേ​​​ണ്ടെ​​​ന്നാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം സൈ​​​നി​​​കവി​​​ന്യാ​​​സം പൂ​​​ർ​​​ണ​​​മാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​നി​​​ല പു​​​നഃ​​സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. റോ​​​ഡു​​​ക​​​ളെ​​​ല്ലാം ഇ​​​ന്ന​​​ലെ ശൂ​​​ന്യ​​​മാ​​​യി​​​രു​​​ന്നു. സ്വ​​​ന്തം കാ​​ർ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​നു​​​ള്ള ധൈ​​​ര്യം ആ​​​ർ​​​ക്കു​​​മി​​​ല്ല. പോ​​​ലീ​​​സും സ​​​മ​​​ര​​​ത്തി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ പോ​​​ലീ​​​സ് സേ​​​ന​​​യും സ​​​മ​​​ര​​​ത്തി​​​ൽ. പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. അ​​​തു​​​വ​​​രെ സ​​​മ​​​ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​യ ബി​​​പി​​​എ​​​സ്എ അ​​​റി​​​യി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച 450നു ​​​മു​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഒ​​​ട്ടേ​​​റെ പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ന്ത്യ​​​ശാ​​​സ​​​നം ഫ​​​ലി​​​ച്ചു പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​ക്ക​​​ൾ സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ന്ത്യ​​​ശാ​​​സ​​​നം ഫ​​​ലി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യ ആ​​​സി​​​ഫ് മു​​​ഹ​​​മ്മ​​​ദ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

യൂ​​​നു​​​സ് നാ​​​ട്ടി​​​ലേ​​​ക്ക് ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ക​​​സ്ഥാ​​​നം സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നു സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​നും സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് അ​​​റി​​​യി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ സ്ഥാ​​​ന​​​ത്തേ​​​ക്കു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഇ​​​ത്ര​​​യേ​​​റെ ത്യാ​​​ഗം സ​​​ഹി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നു യൂ​​​നു​​​സ് പ​​​റ​​​ഞ്ഞു. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പാ​​​രീ​​​സി​​​ലു​​​ള്ള യൂ​​​നു​​​സ് ഉ​​​ട​​​ൻ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു തി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. എ​​​ൺ​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ യൂ​​​നു​​​സി​​​ന്‍റെ മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് പ​​​ദ്ധ​​​തി ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ദ​​​ശ​​​ല​​​ക്ഷ​​​ങ്ങ​​​ളെ ദാ​​​രി​​​ദ്ര്യ​​​ത്തി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. 2006ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​നും നൊ​​​ബേ​​​ൽ ല​​​ഭി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, യൂ​​​നു​​​സി​​​നെ ഷേ​​​ഖ് ​​​ഹസ​​​ീന ശ​​​ത്രു​​​വാ​​​യി​​​ട്ടാ​​​ണ് ക​​​ണ്ടി​​​രു​​​ന്ന​​​ത്. പാ​​​വ​​​ങ്ങ​​​ളു​​​ടെ ര​​​ക്തം ഊ​​​റ്റി​​​ക്കു​​​ടി​​​ക്കു​​​ന്ന​​​യാ​​​ളെ​​​ന്ന് ഹ​​​സീ​​​ന അ​​​ധി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​ട്ടേ​​​റെ കേ​​​സു​​​ക​​​ളും യൂ​​​നു​​​സ് നേ​​​രി​​​ട്ടി​​​രു​​​ന്നു. 24 പേ​​​രെ ചു​​​ട്ടു​​​കൊ​​​ന്നു ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​യ 24 പേ​​​രെ പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ ചു​​​ട്ടു​​​കൊ​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച​ ക​​​ലാ​​​പ​​​ത്തി​​​നി​​​ടെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ജെ​​​സോ​​​റി​​​ലു​​​ള്ള സ​​​ബീ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഹോ​​​ട്ട​​​ലി​​​ന് അ​​​ക്ര​​​മി​​​ക​​​ൾ തീ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഖാലിദ മോചിതയായി വീ​​​ട്ടു​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി​​​രു​​​ന്ന മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ മോ​​​ചി​​​ത​​​യാ​​​യി. ഹ​​​സീ​​​ന​​​യു​​​ടെ ശ​​​ത്രു​​​വാ​​​യി​​​രു​​​ന്ന ഖാ​​​ലി​​​ദ​​​യെ കോ​​​ട​​​തി 2018ൽ ​​​അ​​​ഴി​​​മ​​​തി, അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗ കേ​​​സു​​​ക​​​ളി​​​ൽ 17 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വി​​​നു വി​​​ധി​​​ച്ച​​​താ​​​ണ്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ആ​​​ദ്യ വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ്. 1991-96, 2001-2006 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണം. ഹ​​​സീ​​​ന രാ​​​ജ്യം​​​വി​​​ട്ട​​​തോ​​​ടെ​​​യാ​​​ണു ഖാ​​​ലി​​​ദ​​​യെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. തീ​ ​​അ​​ണ​​​യ്ക്കാ​​​നെ​​​ത്തി​​​യ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന​​​യെ പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ ത​​​ട​​​ഞ്ഞു. ഇ​​​തു​​​മൂ​​​ലം തീ ​​അ​​ണ​​​യ്ക്കാ​​​ൻ‌ 12 മ​​​ണി​​​ക്കൂ​​​റെ​​​ടു​​​ത്തു. അ​​​വാ​​​മി ലീ​​​ഗ് നേ​​​താ​​​വ് ഷാ​​​ഹി​​​ൻ ച​​​ക്ക​​​ൽ​​​ദാ​​​റാ​​​ണു ഹോ​​​ട്ട​​​ലി​​​ന്‍റെ ഉ​​​ട​​​മ.


Source link

Related Articles

Back to top button