സുവ: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഫിജിയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവെരേയാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ദ്രൗപദി മുർമുവിനു സമ്മാനിച്ചത്. ആഗോളതലത്തിൽ ഇന്ത്യ കുതിക്കുന്പോൾ ഫിജിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇന്ത്യ തയാറാണ്. ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് ദ്രൗപദി മുർമു പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ഫിജി സന്ദർശിക്കുന്നത്. ഫിജി പാർലമെന്റിനെയും രാഷ്ട്രപതി അഭിസംബോധന ചെയ്തു.
Source link