KERALAMLATEST NEWS
കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും; കേരളത്തിന്റെ ശുപാർശ അംഗീകരിച്ച് കേന്ദ്രം
തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും. സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനിമുതൽ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും.
2023ൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ ശുപാർശയാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജൂലായ് 26നാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്രത്തിന്റെ കത്ത് കേരളത്തിന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം സെൻട്രലിന് പുറമേ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കൂടി തിരുവനന്തപുരത്ത് ഉണ്ടാകും. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി കോടികളുടെ പദ്ധതിയാണ് പുതിയ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്.
Source link