‘പാക് ഗൂഢാലോചന’; പ്രതിപക്ഷം ISIയെ ബന്ധപ്പെട്ടെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്


ധാക്ക: ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് ഇന്റലിജന്‍സ് അവകാശപ്പെട്ടു.പാകിസ്താനെ അനുകൂലിക്കുന്ന ബി.എന്‍.പി. സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐ.എസ്.ഐയും സഹായിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഐ.എസ്.ഐ. വഴി ചൈനയും ഇടപെട്ടു. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറിനെ ഐ.എസ്.ഐ. പിന്തുണച്ചു. പ്രക്ഷോഭം കലാപഭരിതമാകാന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Source link

Exit mobile version