ധാക്ക: കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നടപടി വിദ്യാര്‍ഥി നേതാക്കള്‍ സ്വാഗതംചെയ്തു. പാര്‍ലമെന്റ് പിരിച്ചുവിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്. ഹസീനയുടെ രാജ്യംവിടലിന് പിന്നാലെ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.
Source link