CINEMA

കാലം മായ്ക്കാത്ത മുറിവുകളില്ല: കൊച്ചി മുൻ മേയർ സൗമിനി ജെയ്നൊപ്പം ജൂ‍ഡും കുടുംബവും

കാലം മായ്ക്കാത്ത മുറിവുകളില്ല: കൊച്ചി മുൻ മേയർ സൗമിനി ജെയ്നൊപ്പം ജൂ‍ഡും കുടുംബവും | Jude Anthany Soumini Jain

കാലം മായ്ക്കാത്ത മുറിവുകളില്ല: കൊച്ചി മുൻ മേയർ സൗമിനി ജെയ്നൊപ്പം ജൂ‍ഡും കുടുംബവും

മനോരമ ലേഖകൻ

Published: August 06 , 2024 04:02 PM IST

1 minute Read

ജൂഡ് ആന്തണിയും കുടുംബവും സൗമിനി ജെയ്നും ഭർത്താവ് ജെയ്‌നും ഒപ്പം

കൊച്ചി മുൻ മേയർ സൗമിനി ജെയ്നൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് ആന്തണി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘‘കാലം മായ്ക്കാത്ത മുറിവുകളില്ല. തെറ്റിദ്ധാരണകൾ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോൾ എടുത്ത ഫോട്ടോ. സൗമിനി ജെയ്ൻ മാമിനും ഭർത്താവിനുമൊപ്പം.’’–ജൂഡ് ആന്തണി കുറിച്ചു.

ജൂഡിന്റെ അമ്മ റോസമ്മ, ഭാര്യ ഡിയാന, മക്കള്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാം.

2017ലാണ് സംവിധായകൻ ജൂഡ് ആന്തണിയും അന്നത്തെ കൊച്ചി മേയറുമായിരുന്ന സൗമിനി ജെയ്നും തമ്മിൽ നിയമപോരാട്ടം ഉണ്ടായത്. ഒരു ഹ്വസ്വചിത്രത്തിന്റെ ചിത്രീകരണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ തർക്കത്തിലേക്കും നിയമപോരാട്ടത്തിലേക്കും വഴിവച്ചത്.

English Summary:
From Tension to Togetherness: Jude Anthany’s Heartwarming Photo with Soumini Jain

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 2c6p9llfnpjqdmjvekcjgpu99p mo-entertainment-movie-judeanthanyjoseph f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button