KERALAMLATEST NEWS

വയനാട് ദുരന്തം; ഇന്ന് തെരച്ചിൽ സൺറെെസ് വാലിയിൽ, ഇവിടെ പരിശോധന നടത്തുന്നത് ഇതാദ്യം

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ എട്ടാം നാളും തെരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ 400 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് സൂചിപ്പാറയിലെ സൺറെെസ് വാലി മേഖലയിൽ തെരച്ചിൽ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്ടർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.

ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. ചെ​​​റി​​​യ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​മു​​​ത​​​ൽ​​​ ​​​വൃ​​​ദ്ധ​​​ർ​​​ ​​​വ​​​രെ​​​ 27​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും​​​ 154​​​ ​​​ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​കൂ​​​ട്ട​​​ ​​​സം​​​സ്‌​​​കാ​​​രം​​​ ​​​ന​​​ട​​​ത്തി.​​​ ​​​ഉ​​​ച്ച​​​യ്ക്കു​​​ ​​​ശേ​​​ഷം​​​ ​​​വി​​​വി​​​ധ​​​ ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ​​​സം​​​സ്‌​​​കാ​​​രം​​​ ​​​ന​​​ട​​​ന്ന​​​ത്.​​​ ​​​രാ​​​ത്രി​​​ 9​​​ ​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് 52​​​ ​​​പേ​​​രു​​​ടെ​​​ ​​​സം​​​സ്‌​​​കാ​​​ര​​​ ​​​ച​​​ട​​​ങ്ങു​​​ക​​​ൾ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കിയത്.​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യ​​​തും​​​ ​​​ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും​​​ ​​​ഓ​​​രോ​​​ ​​​മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ളാ​​​യി​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ​​​സം​​​സ്‌​​​കാ​​​രം.​​​

​​​ആ​​​ദ്യം​​​ ​​​ക്രൈ​​​സ്ത​​​വ​​​ ​​​മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​വും​​​ ​​​പി​​​ന്നീ​​​ട് ​​​ഹൈ​​​ന്ദ​​​വ​​​ ​​​മ​​​താ​​​ചാ​​​ര​​​ ​​​പ്ര​​​കാ​​​ര​​​വും​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ഇ​​​സ്ലാം​​​ ​​​മ​​​താ​​​ചാ​​​ര​​​ ​​​പ്ര​​​കാ​​​ര​​​വും​​​ ​​​പ്രാ​​​ർ​​​ത്ഥ​​​ന​​​ക​​​ളും​​​ ​​​അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​വും​​​ ​​​ന​​​ൽ​​​കി.​​​ ​​​​​ശാ​​​സ്ത്രീ​​​യ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലു​​​ടെ​​​ ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ ​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ​​​ ​​​വീ​​​ണ്ടും​​​ ​​​അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ ​​​ന​​​ട​​​ത്താ​​​നു​​​ള്ള​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളൊ​​​രു​​​ക്കി​​​യാ​​​ണ് ​​​സം​​​സ്‌​​​കാ​​​രം​​​ ​​​ന​​​ട​​​ത്തി​​​യ​​​ത്.

തി​ര​ച്ചി​ൽ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്കം​ ​ഊ​ർ​ജ്ജി​ത​മാ​യി​ ​തു​ട​രു​ക​യാ​ണെന്നും ​ ​പു​ന​ര​ധി​വാ​സ​ത്തി​ന് ​വേ​ണ്ട​ ​സ്ഥ​ലം,​ ​ഭൂ​മി,​ ​വീ​ട്,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​എ​ത്ര​യും​ ​വേ​ഗ​ത്തി​ൽ​ ​സ​ജ്ജ​മാ​ക്കുമെന്നും ധ​ന​കാ​ര്യ​ ​മ​ന്ത്രി​ ​കെ എ​ൻ ​ബാ​ല​ഗോ​പാ​ൽ ഇന്നലെ​ ​പ​റ​ഞ്ഞു.​


Source link

Related Articles

Back to top button