എങ്ങനെ ചിരിച്ചാലും മമ്മൂട്ടി ലുക്കല്ലേ ! പുതിയ ചിത്രങ്ങൾ വൈറൽ

എങ്ങനെ ചിരിച്ചാലും മമ്മൂട്ടി ലുക്കല്ലേ ! പുതിയ ചിത്രങ്ങൾ വൈറൽ | Mammootty Shani Shaki

എങ്ങനെ ചിരിച്ചാലും മമ്മൂട്ടി ലുക്കല്ലേ ! പുതിയ ചിത്രങ്ങൾ വൈറൽ

മനോരമ ലേഖകൻ

Published: August 06 , 2024 09:02 AM IST

1 minute Read

മമ്മൂട്ടി

തിരിഞ്ഞും മറിഞ്ഞും ചിരിച്ചും ചെരിഞ്ഞുമൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നല്ലൊരു ചിത്രം കിട്ടാൻ പാടുപെടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ എങ്ങനെ പോസ് ചെയ്താലും ഗംഭീര ലുക്കിൽ ഫോട്ടോ കിട്ടുന്ന ഒരു സുഹൃത്തും നമ്മുടെ കൂട്ടത്തിൽ കാണും. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോ സെൻസ് പറയേണ്ടതില്ലല്ലോ?. ക്യാമറ ഏത് ആംഗിളില്‍ വച്ചാലും ഇവിടെ ലുക്ക് റെഡിയാണ്. അങ്ങനെയൊരു ലുക്കും ചിത്രവുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പ്രായം റിവേഴ്‌സ് ഗിയറില്‍ എന്ന പ്രയോഗം അക്ഷരാർഥത്തില്‍ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തില്‍. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഫൊട്ടോഗ്രാഫർ. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്. 

‘വല്ലതും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോവും, ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ, 32 തികഞ്ഞ ചെറുപ്പക്കാരന്‍, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍, ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യല്‍മീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ്, രണ്ടാമത്തെ ഫോട്ടോയിലെ ചിരി കൊള്ളാമല്ലോ. പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ’ തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്.

മമ്മൂട്ടിയുടെ ചിത്രങ്ങളുമായി നേരത്തെയും ഷാനി ഷാകി എത്തിയിരുന്നു. ഫോട്ടോഗ്രാഫിയും ഫാഷനും മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് ഷാനി. അച്ഛാദിന്‍, ബിടെക്, നികൊഞച തുടങ്ങിയ സിനിമകളില്‍ ഷാനി അഭിനയിച്ചിട്ടുണ്ട്.

English Summary:
Mammootty’s latest photos goes trending

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mammootty mgehpm6ir4uqls0c770enurbg f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version