KERALAMLATEST NEWS

അടുത്തറിഞ്ഞ ജീവിതങ്ങളുടെ ആകത്തുകയാണ് പി. രാജീവിന്റെ പുസ്തകമെന്ന് എം.എ. ബേബി

മന്ത്രി പി. രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി അദ്ധ്യാപകനും പ്രഭാഷകനുമായ ഡോ. സുനിൽ.പി. ഇളയിടത്തിനു നൽകി നിർവഹിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, പി. രാജീവ്, പ്രൊഫ. എം.കെ. സാനു, ജില്ലാ കളക്ടർ എൻ.എസ്‌.കെ ഉമേഷ് തുടങ്ങിയവർ സമീപം

കൊച്ചി: ജീവിതങ്ങളെ പഠനവിധേയമാക്കിയതിന്റെ ആകത്തുകയാണ് മന്ത്രി പി. രാജീവിന്റെ പുസ്തകമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സാധാരണക്കാരന് മനസിലാകുന്ന തരത്തിലാണ് പുസ്തകത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. മന്ത്രി പി. രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. സുനിൽ.പി. ഇളയിടം പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയായിരുന്നു. പ്രതാപൻ തായാട്ട് പുസ്തകം പരിചയപ്പെടുത്തി. പി. രാജീവ് മറുപടി പ്രസംഗം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എഴുത്തുകാരായ മ്യൂസ് മേരി ജോർജ്, എൻ.ഇ. സുധീർ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button