ലണ്ടൻ: മുൻ ഇംഗ്ലീഷ് ക്രിക്കറ്ററും പരിശീലകനുമായിരുന്ന ഗ്രഹാം തോർപ്പ് (55) അന്തരിച്ചു. ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇടംകൈ ബാറ്ററും വലംകയ്യൻ ബൗളറുമായിരുന്ന തോർപ്പ് ടെസ്റ്റിൽ 6744 റണ്‍സ് നേടി. 16 സെഞ്ചുറികൾ സ്വന്തമാക്കി. പുറത്താകാതെ നേടിയ 200 റണ്‍സ് ആണ് ഉയർന്ന സ്കോർ. ഏകദിനത്തിൽ 2380 റണ്‍സ് നേടി. 89 റണ്‍സാണ് ഉയർന്ന സ്കോർ. ഗൂച്ച്-ഗവർ കാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും സന്പൂർണ ഇംഗ്ലണ്ട് ബാറ്ററെന്നാണ് തോർപ്പ് അറിയപ്പെടു ന്നത്. 1993ലെ ആഷസ് പരന്പരയിലാണ് തോർപ്പ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടാം ഇന്നിംഗ്സിൽ ഏഴാം നന്പറായി ബാറ്റിംഗിനിറങ്ങിയ തോർപ്പ് 114 റണ്‍സുമായി പുറത്താകാതെ നിന്ന് മാൻ ഓഫ് ദ മാച്ചുമായി.
സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം പരിശീലക ജോലിയിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ടീമിന്റെ ഇടക്കാല പരിശീലകനുമായി. 2022 മാർച്ചിൽ തോർപ്പിനെ അഫ്ഗാനിസ്ഥാൻ പരിശീലകനായി പ്രഖ്യാപിച്ചു. എന്നാൽ, ചുമതല ഏറ്റെടുക്കുംമുന്‍പ് അസുഖബാധിതനായി.
Source link