KERALAMLATEST NEWS

ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ എസ്.എൻ.ഡി.പി യോഗം

ചേർത്തല: വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങ് ഒരുക്കാൻ എസ്.എൻ.ഡി.പി യോഗം മുന്നിട്ടിറങ്ങും. യോഗത്തിന് കീഴിലുള്ള 142 യൂണിയനുകളും 7000ത്തിലധികം ശാഖകളും ദുരിതബാധിതരെ സഹായിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകൾക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സർക്കുലർ അയച്ചു. ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിനും ആവശ്യമായ സഹായം നൽകണം. യൂണിയനുകൾ സമാഹരിക്കുന്ന തുക ആഗസ്റ്റ് 30ന് മുമ്പ് എസ്.എൻ.ഡി.പി യോഗത്തിൽ ഏൽപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു. എസ്.എൻ.ഡി.പി യോഗം ആദ്യ ഘട്ടമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. തുടർന്നും സഹായങ്ങൾ നൽകുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.


Source link

Related Articles

Back to top button