ഡെബി ചുഴലിക്കൊടുങ്കാറ്റ് ബിഗ് ബെൻ തീരംതൊട്ടു
ഫ്ലോറിഡ: ഡെബി ചുഴലിക്കൊടുങ്കാറ്റ് ഫ്ലോറിഡയിലെ ബിഗ് ബെൻ തീരംതൊട്ടു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തേക്കു നീങ്ങുന്ന കൊടുങ്കാറ്റ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായേക്കും. ഫ്ലോറിഡയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൊന്നായ സ്റ്റെയ്ൻഹാച്ചിയിലാണു കൊടുങ്കാറ്റ് കരതൊട്ടത്. ഫ്ലോറിഡ, സൗത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
കാറ്റിനെ തുടർന്ന് ഫ്ലോറിഡയുടെ പലഭാഗങ്ങളും വൈദ്യുതിതടസപ്പെട്ട് ഇരുട്ടിലായി. മണിക്കൂറിൽ പരമാവധി 129 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് വടക്കുകിഴക്കോട്ട് നീങ്ങുകയാണ്.
Source link