SPORTS

ല​​ക്ഷ്യം തെറ്റി…


പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​ക്ക് മെ​​ഡ​​ലി​​ല്ലാ​​തെ മ​​ട​​ക്കം. പു​​രു​​ഷ സിം​​ഗി​​ൾ​​സ് വെ​​ങ്ക​​ല​​മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ല​​ക്ഷ്യ സെ​​ൻ മ​​ലേ​​ഷ്യ​​യു​​ടെ ലീ ​​സി ജി​​യ​​യോ​​ടെ മൂ​​ന്നു ഗെ​​യിം നീ​​ണ്ട (13-21, 21-16, 21-11) മ​​ത്സ​​ര​​ത്തി​​ൽ തോ​​റ്റു. ആ​​ദ്യ ഗെ​​യിം അ​​നാ​​യാ​​സം നേ​​ടി​​യ സെ​​ന്നി​​ന് അ​​ടു​​ത്ത ഗെ​​യി​​മു​​ക​​ളി​​ൽ ആ ​​പ്ര​​ക​​ട​​നം ആ​​വ​​ർ​​ത്തി​​ക്കാ​​നാ​​യി​​ല്ല. വേദനയായി നി​ഷ പ​​രി​​ക്കി​​ലാ​​യി​​ട്ടും ധീ​​ര​​മാ​​യി പൊ​​രു​​തി​​യ നി​​ഷ ദാ​​ഹ്യ പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് വ​​നി​​ത​​ക​​ളു​​ടെ ഫ്രീ​​സ്റ്റൈ​​ൽ 68 കി​​ലോ​​ഗ്രാം ഗു​​സ്തി ക്വാ​​ർ​​ട്ട​​റി​​ൽ തോ​​റ്റു. മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന മി​​നി​​റ്റ് വ​​രെ മു​​ന്നി​​ട്ടു​​നി​​ന്ന നി​​ഷ 10-8നാ​​ണ് വ​​ട​​ക്ക​​ൻ കൊ​​റി​​യ​​യു​​ടെ സോ​​ൾ ഗും ​​പാ​​ക്കി​​നോ​​ട് തോ​​റ്റ​​ത്. മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ ഒ​​രു മി​​നി​​റ്റു​​ള്ള​​പ്പോ​​ൾ വ​​രെ 8-2ന് ​​ഇ​​ന്ത്യ​​ൻ താ​​രം മു​​ന്നി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, കൈ​​ക്കേ​​റ്റ പ​​രി​​ക്ക് നി​​ഷ​​യു​​ടെ പ്ര​​ക​​ട​​ന​​ത്തെ ബാ​​ധി​​ച്ചു. വേ​​ദ​​ന​​കൊ​​ണ്ടു പു​​ള​​ഞ്ഞ നി​​ഷ​​യെ മ​​ത്സ​​രം തീ​​രാ​​ൻ 33 സെ​​ക്ക​​ൻ​​ഡു​​ക​​ൾ കൂ​​ടി ബാ​​ക്കി​​യി​​രി​​ക്കേ മ​​ല​​​​ർ​​ത്തി​​യ​​ടി​​ച്ച് കൊ​​റി​​യ​​ൻ താ​​രം സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റി.

ഷൂട്ടിംഗ് നിരാശ ഒ​​ളി​​ന്പി​​ക്സി​​ൽ ഷൂ​​ട്ടിം​​ഗി​​ൽ​​നി​​ന്ന് ഒ​​രു മെ​​ഡ​​ൽ കൂ​​ടി പ്ര​​തീ​​ക്ഷി​​ച്ച ഇ​​ന്ത്യ​​ക്കു നി​​രാ​​ശ. മി​​ക്സ​​ഡ് സ്കീ​​റ്റ് ടീം ​​വെ​​ങ്ക​​ല മെ​​ഡ​​ൽ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 44-43ന് ​​ചൈ​​ന​​യോ​​ട് തോ​​റ്റു. ഇ​​ന്ത്യ​​ക്കാ​​യി മ​​ഹേ​​ശ്വ​​രി ചൗ​​ഹാ​​ൻ-​​അ​​ന​​ന്ത്ജീ​​ത് സിം​​ഗ് ന​​രു​​ക്ക സ​​ഖ്യ​​മാ​​ണ് മ​​ത്സ​​രി​​ച്ച​​ത്. ആറു സീ​​രീ​​സു​​ക​​ളു​​ള്ള മത്സരത്തിൽ ഓരോ സീരീസിലും എട്ടു ഷോട്ട് വീതമാണ്. ഇതിൽ ഇ​​ന്ത്യ അ​​ഞ്ചെ​​ണ്ണം ന​​ഷ്ട​​മാ​​ക്കി​​യ​​പ്പോ​​ൾ ചൈ​​നീ​​സ് സ​​ഖ്യം നാ​​ലെ​​ണ്ണം മാ​​ത്ര​​മാ​​ണ് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​തെ പോ​​യ​​ത്.


Source link

Related Articles

Back to top button