ഹിസ്ബുള്ള ഡ്രോൺ ആക്രമണം: രണ്ട് ഇസ്രേലി സൈനികർക്ക് പരിക്ക്
ജറുസലേം: വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇസ്രേലി സൈനികർക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ ഗലീലിയിലെ അയ്ലത് ഹഷാഹാറിലായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിലാണ് സൈനികർക്കു പരിക്കേറ്റത്. വടക്കൻ ഇസ്രയേലിലെ സൈനികതാവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നു ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു മറുപടിയാണിതെന്നും ഹിസ്ബുള്ള അറിയിച്ചു.
തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ്സ അൽ ജബാൽ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച മുതൽ മേഖലയിൽ സംഘർഷം രൂക്ഷമാണ്.
Source link