നീരജ് ചോപ്ര യോഗ്യതാ റൗണ്ടിൽ ഇന്നിറങ്ങും
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര നൂറ്റിനാൽപ്പതു കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ കണ്ണുകൾ ഇന്നൊരാളിലേക്കു ചുരുങ്ങും, നീരജ് ചോപ്ര എന്ന ജാവലിൻ ത്രോക്കാരനു നേർക്ക്. നീരജ്, നീയാണ് ഞങ്ങളുടെ രാജ്യമെന്നു മനസിൽ കോറിയിട്ട്, കണ്ണുനട്ടുള്ള ഇരിപ്പ്. 2020 ടോക്കിയോ ഒളിന്പിക്സിൽ പുരുഷ ജാവലിൻ ത്രോയിലൂടെ ഇന്ത്യക്കു ചരിത്ര സ്വർണം സമ്മാനിച്ച നീരജ് ചോപ്ര ഇന്നു ഫീൽഡിലിറങ്ങും. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലാണ് നീരജ് ചോപ്ര മത്സരിക്കുന്നത്. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ട് ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 3.20 മുതൽ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഷോർ ജെന്നയും ജാവലിൻത്രോയിൽ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് എയിലാണ് കിഷോർ ജെന്ന യോഗ്യതാ റൗണ്ടിൽ പോരാടുക. ഉച്ചകഴിഞ്ഞ് 1.50 മുതലാണ് ഗ്രൂപ്പ് എ മത്സരം.
ടിടിയിൽ പ്രീക്വാർട്ടർ വനിതാ ടീം ഇനത്തിൽ ക്വാർട്ടറിൽ പ്രവേശിച്ചതിനു പിന്നാലെ പുരുഷ വിഭാഗത്തിലും അവസാന എട്ടിൽ കടക്കാനുള്ള ശ്രമവുമായി ഇന്ത്യ. പുരുഷ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യ ചൈനയ്ക്കെതിരേ ഇറങ്ങും. ഉച്ചകഴിഞ്ഞ് 1.30നാണ് ഇന്ത്യ x ചൈന പോരാട്ടം.
Source link