വ്യവസായ പാർക്കുകളിലെ വസ്തു നികുതിപിരിവ് താത്കാലികമായി നിർത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവു തത്ക്കാലം നിർത്തിവയ്ക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വ്യവസായ മന്ത്രി പി.രാജീവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും സംയുക്തമായി നടത്തിയ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. വ്യവസായവകുപ്പിന്റേയും കെഎസ്ഐഡിസി, കിൻഫ്ര, സിഡ്കോ തുടങ്ങിയ സർക്കാർ ഏജൻസികളുടെയും കീഴിലുള്ള വ്യവസായ പാർക്കുകൾക്ക് ഉത്തരവ് ബാധകമാണ്.
വ്യവസായ പാർക്കുകളിലെ വസ്തുനികുതി പിരിവ് സംബന്ധിച്ച് വ്യവസായ വാണിജ്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും സർക്കാരിന് സംയുക്ത റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 1 ലെ വ്യവസ്ഥ 2 സംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത് സർക്കാർ പരിശോധിക്കുകയാണ്.

Source link