കൂപ്പുകുത്തി ഓഹരി വിപണി
മുംബൈ: ആഗോള ഓഹരി വിപണിയിലുണ്ടായ വൻ ഇടിവിൽ കൂപ്പുകുത്തി ഇന്ത്യൻ സൂചികകൾ. 2000ത്തിലധികം പോയിന്റിടിഞ്ഞ് സെൻസെക്സ് വീണപ്പോൾ അറുനൂറിലധികം പോയിന്റ് ഇടിഞ്ഞ് നിഫ്റ്റിയും തകർച്ച നേരിട്ടു. ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർക്ക് 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായും ഇന്ത്യൻ വിപണിയുടെ മൊത്തം മൂല്യം രണ്ടു ദിവസം കൊണ്ട് 20 ലക്ഷം കോടി രൂപ കുറഞ്ഞതായും സാന്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു.
78,296 പോയിന്റിലേക്കുവരെ താഴ്ന്ന സെന്‍സെക്സ് 78,759. 40 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സമാനതയോടെ നിഫ്റ്റി 662.10 പോയിന്റുകൾ കുറഞ്ഞ് 24,055.60 പോയിന്റിലെത്തി. അമേരിക്കൻ സാന്പത്തിക വിപണി വലിയ മാന്ദ്യത്തിലേക്കെന്ന സൂചനയാണ് ആഗോള സാന്പത്തികരംഗത്തെ പിടിച്ചുലച്ചത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലായിരുന്നു.

Source link