KERALAMLATEST NEWS

”ഇപ്പോത്തന്നെ ചെവി അടിച്ചുപോയോ എന്ന് സംശയമുണ്ട്, അനുകരിക്കുന്നവരുടെ ചെവിയും പൊളിയും”

അത്യാധുനിക സംവിധാനങ്ങളോടെ ചെവിയും കണ്ണും സുരക്ഷിതമാക്കി അതീവ ഏകാഗ്രതയോടെ മത്സരിക്കുന്ന ഷൂട്ടർമാർക്കിടയിൽ, ഇടതു പോക്കറ്റിൽ കയ്യിട്ട് സാധാരണ കണ്ണട മാത്രം ധരിച്ച് നിർവികാരതയോടെ വെടിവച്ചു വെള്ളിമെഡൽ നേടിയ തുർക്കി ഷൂട്ടർ യൂസഫ് ഡിക്കേച്ച് സമൂഹമാദ്ധ്യമങ്ങളിൽ ‘ഹിറ്റ്മാൻ’ ആയി വിലസുകയാണ്. എന്നാൽ യൂസഫിന്റെ രീതി അതീവ അപകടകരമാണെന്ന് പറയുകയാണ് ഇഎൻടി സർജൻ ഡോ. സുൽഫി നൂഹു.

85 ഡിസിബിലിന് മുകളിലാണ് ഗൺ ഷോട്ടിന്റെ ശബ്ദം. ഒരു ഈർപ്ലഗ് വച്ചാൽ കുറഞ്ഞത് അതിൻറെ 50% ത്തോളം ഇമ്പാക്ട് കുറയ്ക്കാമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഈ 85 ഡെസിബലിൽ തുടർച്ചയായിൽ വെടിയൊച്ച കേട്ടാൽ ചെവി പോകാൻ അധികം സമയമൊന്നും വേണ്ടെന്ന് സുൽഫി കുറിച്ചു.

സോഷ്യൽ മീഡിയ കൈയ്യടിച്ച് ഹീറോ പരിവേഷമൊക്കെ നൽകി അവർ ആ വഴിക്ക് പോകും!

കേൾവി പോകുന്നത് താങ്കളുടേതാണെന്ന് ഓർത്താൽ നന്ന്. എന്നുമാത്രമല്ല ഇയർ പ്ലഗില്ലാതെ കണ്ണിലെ പ്രൊട്ടക്ഷനില്ലാതെ ലോകം മുഴുവൻ പ്രചരിക്കുന്ന യൂസഫിന്റെ ചിത്രം നൽകുന്നത് നല്ല സന്ദേശമേയല്ല എന്നും ഐഎംഎ സോഷ്യൽ മീഡിയ വിംഗിന്റെ നാഷണൽ കോർഡിനേറ്റർ കൂടിയായ നൂഹ് മുന്നറിയിപ്പ് നൽകുന്നു.

സുൽഫി നൂഹിന്റെ വാക്കുകൾ-

“ശ്രദ്ധിക്കണം “അംബാനെ ”

__________

‘എട മോനെ’

ഇങ്ങനെ പോയാൽ കേൾവി പോകും ,ഉറപ്പാണ് !

ഏറ്റവും കുറഞ്ഞത്, കേൾവി നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള ഇയർ പ്ലഗെങ്കിലും വെയ്ക്കണം.

ഇല്ലെങ്കിൽ ചെവി അടിച്ചു പോകും

അതിപ്പോ തന്നെ പോയോ എന്നു പോലും സംശയിക്കേണ്ടി വരും?

85 ഡിസിബിലിന് മുകളിലാണ് ഗൺ ഷോട്ടിന്റെ ശബ്ദം

ഒരു ഈർപ്ലഗ് വച്ചാൽ കുറഞ്ഞത് അതിൻറെ 50% ത്തോളം ഇമ്പാക്ട് കുറയ്ക്കാമെന്നാണ് ചില പഠനങ്ങൾ

ഈ 85 ഡെസിബലിൽ തുടർച്ചയായിൽ വെടിയൊച്ച കേട്ടാൽ ഈ അമ്പതാം വയസ്സിൽ ചെവി പോകാൻ അധികം സമയമൊന്നും വേണ്ട .

സോഷ്യൽ മീഡിയ കൈയ്യടിച്ച് ഹീറോ പരിവേഷമൊക്കെ നൽകി അവർ ആ വഴിക്ക് പോകും!

കേൾവി പോകുന്നത് താങ്കളുടേതാണെന്ന് ഓർത്താൽ നന്ന്.

എന്നുമാത്രമല്ല ഇയർ പ്ലഗില്ലാതെ കണ്ണിലെ പ്രൊട്ടക്ഷനില്ലാതെ ലോകം മുഴുവൻ പ്രചരിക്കുന്ന താങ്കളുടെ ചിത്രം നൽകുന്നത് നല്ല സന്ദേശമേയല്ല.

താങ്കളുടെ ഈ സൂപ്പർ ഹീറോ ചിത്രം കണ്ട് ചെവി കണ്ണ് സംരക്ഷണ സംഭവങ്ങളില്ലാതെ ഒളിമ്പിക് മെഡൽ നേടാം എന്ന സന്ദേശം മറ്റുള്ളവരുടെ ചെവിയും കൂടെ പൊളിക്കും

ശ്രദ്ധിക്കണം അംബാനെ,

ഇങ്ങനെയാണ് സ്ഥിരം പരിപാടിയെങ്കിൽ കേൾവി കുറച്ചൊന്നുമല്ല ഓൾറെഡി പോയിട്ടുള്ളത്.

ഒരു ഈ എൻ ടി ഡോക്ടറെ കണ്ടു നോക്കൂ.

അദ്ദേഹം കേൾവി പരിശോധിച്ച് അതുറപ്പിക്കും.

ടർക്കിയിൽ തിരിച്ചെത്തുന്നതിനു മുൻപ് നല്ല ക്വാളിറ്റി ചെവി സംരക്ഷണ സംഭവങ്ങൾ വാങ്ങിച്ചോളൂ.

ഇത് ഹെൽമറ്റില്ലാതെ ബൈക്കോടിക്കുന്ന പോലെ!

“ശ്രദ്ധിക്കണം അംബാനെ”

ഡോ സുൽഫി നൂഹു.

ഇന്ത്യയുടെ സരബ്ജ്യോത് സിംഗ്– മനു ഭാക്കർ സഖ്യം വെങ്കലം നേടിയ മത്സരത്തിലാണ് അൻപത്തൊന്നുകാരൻ യൂസഫും സഹഷൂട്ടർ സെവ്വൽ ഇലയ്ദ തർഹാനും ചേർന്ന് ഒളിംപിക്സ് ഷൂട്ടിങ് ചരിത്രത്തിൽ തുർക്കിയുടെ ആദ്യ മെഡൽ സ്വന്തമാക്കിയത്. തനി പ്രഫഷനലുകളായ ഷൂട്ടർമാർക്കിടയിൽ വെറും സാധാരണക്കാരനെപ്പോലെയാണ് യൂസഫ് കാണപ്പെട്ടത്. മിക്ക ഷൂട്ടർമാരും ഒരു കണ്ണിൽ ബ്ലൈൻഡറും മറുകണ്ണിൽ ലെൻസും ചെവികൾ മൂടാൻ വലിയ ഇയർ ഡിഫൻഡറുമൊക്കെ ധരിച്ചാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. യൂസഫിന്റെ സഹതാരം സെവ്വലും ഇത്തരം സംഗതികളൊക്കെ ധരിച്ചാണ് മത്സരിച്ചത്.


Source link

Related Articles

Back to top button