KERALAMLATEST NEWS

‘മനുഷ്യന്റെ വിചാരം നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ്, പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ലെന്ന് മനസിലാക്കണം’

തിരുവനന്തപുരം: കുന്നിൻ ചെരുവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സാധാരണയായിക്കഴിഞ്ഞെന്ന് അശ്വതി തിരുനാൾ ലക്ഷ്മി ബായ്. പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും ഓർക്കണമെന്നും വയനാട് ഒരു തീരാവേദനയായി എല്ലാവരെയും ബാധിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയാതിരിക്കാനാവില്ലെന്നും അശ്വതി തിരുനാൾ പറഞ്ഞു. ലോക മലയാളി കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

‘നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ് മനുഷ്യന്റെ വിചാരം. പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല എന്ന കാര്യം മനസിലാക്കണം. കുന്നിൻ ചെരിവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സാധാരണയായിക്കഴിഞ്ഞു. ഒരുപാട് അനുഗ്രഹങ്ങൾ നമുക്ക് കിട്ടിയിട്ടുണ്ട്. മുകളിൽ നോക്കുമ്പോഴാണ് അതൊന്നും പോരെന്ന് തോന്നുന്നത്. താഴേക്ക് നോക്കണം, അപ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുത്’- അശ്വതി തിരുനാൾ പറഞ്ഞു.


Source link

Related Articles

Back to top button