WORLD

ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് മകന്‍- റിപ്പോര്‍ട്ട് 


ന്യൂഡല്‍ഹി: ആഭ്യന്തരകലാപം രൂക്ഷമായതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നേക്കില്ല. ഹസീന രാഷ്ട്രീയത്തിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് അവരുടെ മകന്‍ സജീബ് വാസിദ് പറഞ്ഞതായി ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്ന സമയത്ത് ഒരു പരാജയപ്പെട്ട രാജ്യമായാണ് ബംഗ്ലാദേശിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ഏഷ്യയിലെ വളര്‍ന്നുവരുന്ന രാഷ്ട്രങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്’, വാസിദ് പറഞ്ഞു.അതിനിടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദം രാജിവെച്ച് നാടുവിട്ടതോടെ അവരുടെ ഔദ്യോ​ഗിക വസതി മുതൽ പാർലമെന്റ് വരെ കലാപകാരികൾ കൈയ്യേറി. ഹസീനയുടെ രാജിവാർത്ത ജനറൽ സമാൻ അറിയിച്ചയുടൻ ജനക്കൂട്ടം തെരുവുകളിലേക്ക് ആഹ്ലാദഭരിതരായി ഇറങ്ങുകയും ചെയ്തു. ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. ബം​ഗ്ലാദേശ് പാർലമെന്റിലേക്ക് അതിക്രമിച്ച് കയറിയവർ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. നൂറുകണക്കിന് പേരാണ് പാർലമെന്റിലേക്ക് അതിക്രമിച്ചെത്തിയത്.


Source link

Related Articles

Back to top button