WORLD

ഹസീനയുടെ രാജിക്ക് പിന്നാലെ തെരുവുകൾ കീഴടക്കി പ്രക്ഷോഭകർ; മുജീബുര്‍ റഹ്‌മാന്റെ പ്രതിമ തകർത്തു


ധാക്ക: ബം​ഗ്ലാദേശ് മുൻ പ്രസിഡന്റും തിങ്കളാഴ്ച രാജിവെച്ച പ്രസിഡന്റ് ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമ തകർത്ത് പ്രക്ഷോഭകർ. ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആയിരത്തോളം പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. ധാക്കയിലെ തെരുവുകളിൽ ബം​ഗ്ലാദേശ് പതാകയുമായി ജനക്കൂട്ടം നിറഞ്ഞിരിക്കുകയാണ്. നാല് ലക്ഷത്തോളം പ്രക്ഷോഭകർ തെരുവിലിറങ്ങിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹസീനയുടെ ഔദ്യോഗികവസതിയിൽ അതിക്രമിച്ചു കയറിയവർ ഓഫീസിനുള്ളിലെ സാമ​ഗ്രികൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


Source link

Related Articles

Back to top button