ഷാജി കൈലാസ്-ഭാവന ടീമിന്റെ പാരാനോർമൽ ത്രില്ലർ; ഹണ്ട് ഓഗസ്റ്റ് 23 മുതൽ | Hunt Movie
ഷാജി കൈലാസ്-ഭാവന ടീമിന്റെ പാരാനോർമൽ ത്രില്ലർ; ഹണ്ട് ഓഗസ്റ്റ് 23 മുതൽ
മനോരമ ലേഖകൻ
Published: August 05 , 2024 04:17 PM IST
1 minute Read
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമൽ ത്രില്ലർ ഓഗസ്റ്റ് 23ന് തിയറ്ററുകളിലെത്തും. മെഡിക്കല്‍ ക്യാംപസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രെയിലർ എന്നിവ തരുന്നത്. ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകരുന്നത്. ഡോ. സാറാ എന്ന കഥാപാത്രമായി അദിതി രവിയും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജാക്സണ്‍ ജോണ്‍സണാണ്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺടോളർ സഞ്ജു ജെ ഷാജി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, കലാസംവിധാനം ബോബൻ, ഗാനങ്ങൾ സന്തോഷ് വർമ, മേക്കപ്പ് പി വി ശങ്കർ, കോസ്റ്റ്യും ഡിസൈൻ- ലിജി പ്രേമൻ, ഓഫീസ് നിർവഹണം ദില്ലി ഗോപൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഫോട്ടോ ഹരി തിരുമല എന്നിവരാണ്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പിആർഒ ശബരി.
English Summary:
Hunt Movie Release
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bhavana 60cj67ae2lmdpv7c6bro61j7vn f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-shajikailas
Source link