CINEMA

10 ലക്ഷം രൂപ ധനസഹായമായി നൽകി അമൽ നീരദും ജ്യോതിർമയിയും

10 ലക്ഷം രൂപ ധനസഹായമായി നൽകി അമൽ നീരദും ജ്യോതിർമയിയും | Amal Neerad Jyothirmayi

10 ലക്ഷം രൂപ ധനസഹായമായി നൽകി അമൽ നീരദും ജ്യോതിർമയിയും

മനോരമ ലേഖകൻ

Published: August 05 , 2024 04:31 PM IST

1 minute Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ധനസഹായമായി നൽകി അമൽ നീരദും ഭാര്യ ജ്യോതിർമയിയും. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ പേരിലാണ് തുക നൽകിയത്. കമ്പനി പാർട്ണർ കൂടിയായ ജ്യോതിർമയി എറണാകുളം ജില്ലാ കലക‌്ടർക്ക് തുക കൈമാറി.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള ആളുകൾ ഒറ്റക്കെട്ടായാണ് സഹായത്തിനായി എത്തുന്നത്. ചിരഞ്ജീവിയും രാം ചരണും നൽകിയത് ഒരു കോടി രൂപയാണ്. അല്ലു അർജുൻ 25 ലക്ഷം നൽകുകയുണ്ടായി.

വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ‍, ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകി. 

ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ, വിക്രം, നയൻതാര എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്നും 25 ലക്ഷം നൽകുകയുണ്ടായി. ടൊവിനോ തോമസും 25 ലക്ഷമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ഗായിക റിമി ടോമി, പേളി മാണി എന്നിവരും അഞ്ച് ലക്ഷം രൂപ നൽകുകയുണ്ടായി. നവ്യ നായർ ഒരു ലക്ഷം രൂപ നൽകി. മേജർ രവി രണ്ട് ലക്ഷം രൂപ കൈമാറുകയുണ്ടായി.

English Summary:
Amal Neerad and Jyotirmayi’s Heartwarming Gesture: ₹10 Lakh Donated to Chief Minister’s Relief Fund

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jyothirmayi js6ahm59h1egq09o3aspk3lg2 mo-environment-wayanad-landslide mo-entertainment-movie-amalneerad f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button