തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ മഹാഭാഗ്യം; മൂന്നാം പിറ കണ്ടാൽ?
തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ മഹാഭാഗ്യം; മൂന്നാം പിറ കണ്ടാൽ? | Tritiya Monn | ജ്യോതിഷം | Astrology | Manorama Online
തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ മഹാഭാഗ്യം; മൂന്നാം പിറ കണ്ടാൽ?
ഡോ. പി.ബി. രാജേഷ്
Published: August 05 , 2024 02:44 PM IST
1 minute Read
പരമേശ്വരൻ തലയിൽ ചൂടിയിരിക്കുന്നത് മൂന്നാം പിറ ചന്ദ്രനെയാണ്.
എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ്
Image Credit : kyoshino / IstockPhoto
അമാവാസി അഥവാ കറുത്തവാവ് കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രിയിൽ ചന്ദ്രനെ കാണുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാകും. എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ് സാക്ഷാൽ പരമശിവൻ അനുഗ്രഹിച്ചാൽ മാത്രമാണ് ഈ ദിവസം ചന്ദ്രനെ കാണാൻ സാധിക്കുക എന്നാണ് വിശ്വാസം. പരമേശ്വരൻ തലയിൽ ചൂടിയിരിക്കുന്നത് മൂന്നാം പിറ ചന്ദ്രനെയാണ്.
തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ അത് ഭഗവൽ കടാക്ഷം ആയി കണക്കാക്കാം കൈകൾ കൂപ്പി ഭഗവാനോട് ആ നേരം അപേക്ഷിക്കുന്ന കാര്യങ്ങൾ ഭഗവാൻ അനുഗ്രഹിച്ച് തരും എന്നും വിശ്വസിക്കപ്പെടുന്നു. ഒപ്പം ഭഗവാനോട് നന്ദി പറയുകയും ആകാം. സാമ്പത്തിക നേട്ടവും ഐശ്വര്യവും ഒക്കെ ലഭിക്കുന്നതിനോടൊപ്പം പൂർവ ജന്മ കർമഫലം ആയിട്ടുള്ള പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യും.
ഇന്ന് (2024 ഓഗസ്റ്റ് 05 ) രാത്രിയിലാണ് കർക്കടകത്തിലെ മൂന്നാംപിറ ദർശനം നടത്തേണ്ടത്. തുടർച്ചയായി ഇത് കാണുക മഹാഭാഗ്യം ആയാണ് കണക്കാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യം എങ്കിലും കാണാൻ കഴിഞ്ഞാൽ ഏതു കുചേലനും കുബേരനായി മാറും എന്നാണ് വിശ്വാസം. ഓം നമ:ശിവായ, ഓം ചന്ദ്രശേഖരായ നമ:, ഓം ശശിധരായ നമ:, ഓം ചന്ദ്ര കലാധരായ നമ: എന്നിങ്ങനെ പ്രാർഥിക്കുന്നത് ഉത്തമമാണ്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary:
How Tritiya Moon Sighting Can Transform Your Fortune
mo-astrology-luckythings 4jcd8u9jbdrrckhlfe0p5obh0g 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-astrology-goodluck mo-space-moon mo-astrology-belief 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news
Source link