മഹാരാജാവ് നീണാൾ വാഴട്ടെ, കേസെടുത്താൽ തൂക്കി കൊല്ലാനുള്ള വകുപ്പിൽ എടുത്തേക്കണം: അഖിൽ മാരാർ


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിന്റെ പേരിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ലെന്ന് അഖിൽ പറയുന്നു. പിണറായി വിജയൻ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണെന്നും വ്യക്തിപരമായി ഇദ്ദേഹത്തെ വിശ്വാസമില്ലെന്നും അഖിൽ മാരാർ പറഞ്ഞു.
‘‘പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തിൽ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നുള്ളത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല.  2016ൽ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിനുള്ള മറ്റൊരു കേസ് ഉണ്ടായതിനു കാരണവും ഇതുതന്നെയായിരുന്നു. അന്നു സമരം ചെയ്ത ആൾക്കാർക്കെതിരെ കേസെടുത്തു തിരുവനന്തപുരത്ത്.  എസ്എഫ്ഐ കാരനായ ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരൻ മരിച്ച സമയത്ത് അവന്റെ  അമ്മ തിരുവനന്തപുരത്ത് എന്റെ മകന് നീതി കിട്ടണം എന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്യാൻ പോയപ്പോൾ ആ സമരത്തിന് പിന്തുണ കൊടുത്ത ആൾക്കാരെ എല്ലാം പിടിച്ചു ജയിലിൽ ഇട്ടു. ലോകത്തിലെ ആദ്യമായിട്ടാണ് ഒരു സമരത്തിന് പിന്തുണ കൊടുത്ത ആൾക്കാരെ ജയിലിൽ ഇടുന്നത്. പിണറായി വിജയന് വ്യക്തിവൈരാഗ്യമുള്ള കെ.എം. ഷാജഹാനെ പോലെയുള്ള ആൾക്കാരെ പിടിച്ചു ജയിലിൽ ഇട്ട സമയത്ത് പിണറായി വിജയൻ ഫാസിസ്റ്റ് ആണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരാളുടെ ഗുണം ഒന്നും പിണറായി വിജയന് ഇല്ല എന്ന് പറഞ്ഞ് ഒരിക്കൽ പ്രേമചന്ദ്രനെതിരെ അദ്ദേഹം തന്നെ ഉപയോഗിച്ച ഒരു പദം ഞാൻ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചു കൊണ്ട് ഞാൻ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് എഴുതി. 

അന്ന് എനിക്ക് എതിരെ ഒരു കേസ് ഉണ്ടായിട്ടുണ്ട്.  കേസും കാര്യങ്ങളും ഒക്കെ അതിന്റെ വഴിക്ക് പോകും.  എനിക്ക് അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴായിട്ട് കോടതികൾ കയറിയിറങ്ങി. എന്റെ പാസ്പോർട്ടിന് ഒരു വർഷത്തെ കാലാവധിയേ ലഭിച്ചുള്ളൂ, നാലുവർഷംകൊണ്ട് നാല് പാസ്പോർട്ട് എടുത്ത ഒരാളാണ് ഞാൻ.  എന്നിരുന്നാലും നമ്മൾ എതിർത്ത വിഷയങ്ങൾ ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. എനിക്ക് വേണ്ടിയിട്ട് അല്ല ഞാൻ എതിർത്തത്.  ഈ രാജ്യത്ത് ജനങ്ങൾക്ക് തന്റെ അഭിപ്രായം പറയാൻ കഴിയില്ല എന്നുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇതേ പ്രശ്നം വരും  നിങ്ങൾക്ക് ഇതേ കാക്കിയിട്ട ഭടന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അനീതികൾക്കെതിരെ നിങ്ങൾക്ക് പ്രതികരിക്കാൻ കഴിയാതെ വരും. അതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത്.

ഇപ്പോൾ ഈ വിഷയം നിങ്ങൾ എടുത്തു നോക്കൂ.  ഇപ്പോൾ വയനാട്ടിൽ ഒരു വലിയ ദുരന്തം ഉണ്ടാകുന്നു. എനിക്കും ഇവർക്ക് ഒപ്പം തന്നെ സഞ്ചരിക്കാം വേണമെങ്കിൽ. ഒരല്പം പ്രാക്ടിക്കൽ ബോധത്തോടെ ചിന്തിക്കുക, ഒരൽപസ്വൽപം ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ എന്നെ സംബന്ധിച്ച് ഞാനിപ്പോൾ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തിട്ട് മറ്റുള്ളവരെല്ലാം കാണിച്ചത് പോലെ തന്നെ ഫെയ്സ്ബുക്കിൽ അതെടുത്ത് പോസ്റ്റ് ചെയ്‌താൽ ഒരുപാട് പേർ കയ്യടിക്കും, ആരും കുറ്റം ഒന്നും പറയില്ല. എല്ലാവരുടെയും ഭാഗത്തുനിന്നുള്ള സ്വീകാര്യത എനിക്ക് ലഭിക്കത്തക്ക കാര്യമാണ് അത്.  പകരം ഞാൻ ചിന്തിച്ചത് എന്നാൽ കഴിയാവുന്ന സഹായത്തിന്റെ വ്യാപ്തി എത്ര കൂട്ടാമോ അത്രത്തോളം കൂട്ടാം എന്നായിരുന്നു.  
അതുകൊണ്ട് കേസും കാര്യങ്ങളും ഒന്നുമല്ല ഞാനിവിടെ ഇപ്പോൾ സംസാരിക്കാൻ വന്ന കാര്യം എന്ന് പറയുന്നത്.  അന്തംകമ്മികളായ സിപിഎമ്മിന്റെ സൈബർ ടീമുകൾ കഴിഞ്ഞ രണ്ടുദിവസമായി ഒരുപാട് ഗ്രൂപ്പുകളിൽ  പ്രചരിപ്പിക്കുന്ന ഒരു കാര്യമുണ്ട്, അഖിൽ മാരാർ നാട്ടുകാരുടെ കയ്യിൽ നിന്നും പൈസ പിരിച്ചിട്ട് ആണ് വീട് വച്ചു കൊടുക്കാം എന്ന് പറയുന്നത് എന്ന്. ഞാൻ എവിടെയെങ്കിലും ഒരു സ്ഥലത്ത് ആരുടെയെങ്കിലും കയ്യിൽ നിന്ന് പിരിവെടുത്ത് ഇങ്ങനെയൊരു കാര്യം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്നു തെളിയിച്ചാൽ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് നിന്നെക്കാളൊക്കെ വലിയ അടിമയായി പിണറായി സ്തുതി പാടി ഞാൻ ആജീവനന്ദകാലം മരിക്കുന്നതുവരെ കഴിഞ്ഞു കൊള്ളാം.  
യഥാർഥത്തിൽ ദുബായിൽ എനിക്കൊരു ഫ്ലാറ്റ് വാങ്ങണം എന്നുള്ള ചിന്തയിൽ കാര്യങ്ങളെല്ലാം സംസാരിച്ചിട്ടാണ് ദുബായിൽ നിന്നു വരുന്നത്. അടുത്ത ദുബായ് പോക്കിൽ ആദ്യം കൊടുക്കേണ്ട 50 ലക്ഷം രൂപ കണ്ടെത്തി കൊടുക്കാം എന്ന് കരുതി ചിന്തിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞ് ഉറപ്പിച്ചിട്ടാണ് ഞാൻ ദുബായിൽ നിന്ന് ഇങ്ങോട്ട് വന്നത്.  പിന്നീട് എന്റെ തന്നെ മനസ്സിൽ തോന്നിയതാണ് അതായത് ജീവിതത്തിൽ ഈശ്വരനായിട്ട് നൽകിയ ഒരു സൗഭാഗ്യത്തിൽ ഒരു പരിധിക്ക് അപ്പുറത്തേക്ക് അഹങ്കാരത്തിലേക്ക് പോകാതെ കിട്ടിയതിൽ നിന്നും ഒരു പങ്ക് ആർക്കെങ്കിലും ഒക്കെ കൊടുക്കാം എന്ന്. ഞാൻ ഏതു പരിപാടിക്ക് പോയാലും അതിൽ നിന്ന് കിട്ടുന്നതിന്റെ 20 ശതമാനം തുക മറ്റുള്ളവർക്ക് കൊടുത്ത്   സഹായിക്കുന്ന ഒരു വ്യക്തിയാണ്.  

കഴിഞ്ഞ നാല് ദിവസത്തിൽ എന്റെ അക്കൗണ്ടിൽ നിന്ന് തന്നെ 25000 രൂപയോളം രൂപ 5 പേർക്ക് ആയിട്ട് കൊടുത്തിട്ടുണ്ട്.  സത്യസായി സേവ ട്രസ്റ്റിന്റെ ആവശ്യവുമായി ബന്ധപ്പെട്ടു അവർ ചോദിച്ചപ്പോൾ കൊടുത്തു, എന്റെ നാട്ടിൽ എന്റെ ഒരു സുഹൃത്ത് അദ്ദേഹം ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്, അദ്ദേഹം ആശുപത്രിയിലാണ് അദ്ദേഹത്തിന് ഇങ്ങോട്ട് ആവശ്യപ്പെടാതെ അങ്ങോട്ട് വിളിച്ചിട്ട് ഞാൻ എന്നാൽ കഴിയാവുന്ന സഹായം ചെയ്തു.  ഞാൻ ഈ വിഡിയോ ചെയ്യുന്നതിന് 10 മിനിറ്റ് മുമ്പ് എന്റെ നാട്ടിലെ ഒരു നാല് വാർഡുകൾക്ക് അപ്പുറമുള്ള സിപിഎമ്മിന്റെ വാർഡ് മെമ്പർ എന്നെ വിളിച്ചു പറഞ്ഞത് ആ പ്രദേശത്ത് എനിക്കറിയാവുന്ന രണ്ട് ചെറുപ്പക്കാർ  കടയിൽ പോയി മരണപ്പെട്ടിട്ടുണ്ട് അവരുടെ കുടുംബത്തിന് രണ്ടു വീട് വച്ചു കൊടുക്കണം എന്ന്.  ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു ചേട്ടാ എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന കാര്യമല്ല എന്നാലും എന്നെക്കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം എന്നു പറഞ്ഞിട്ടാണ് ഞാനിപ്പോൾ ഈ വിഡിയോ ചെയ്യാൻ വന്നിരുന്നത്.  
നീയൊക്കെ നാട്ടുകാരെ ഭീഷണിപ്പെടുത്തി ബക്കറ്റ് പിരിവ് നടത്തി നടത്തി അതിൽ നിന്ന് കിട്ടുന്നതിന്റെ 50 ശതമാനം പുട്ടടിച്ചിട്ട്  ബാക്കി 50 ശതമാനം മറ്റുള്ളവർക്ക് വേണ്ടി ചെലവഴിച്ചിട്ട് അതിന്റെ മഹത്വം വിളിച്ചു പറയുന്നത് പോലെ അല്ല അവനവൻ അധ്വാനിച്ച് ഉണ്ടാക്കുന്ന പണത്തിന്റെ ഒരു ഓഹരി മറ്റുള്ളവർക്ക് കൊടുത്തിട്ട് തന്നെയാണ് ഞാനൊക്കെ മുന്നോട്ടുപോകുന്നത്.  2010ൽ 50000 ത്തോളം രൂപ ശമ്പളം ലഭിക്കുന്ന ഒരു ജോലി എനിക്ക് ലഭിച്ച സമയത്ത് എന്റെ നാട്ടിലെ എൻഎസ്എസിന്റെ യൂത്ത് വിങ്ങിന്റെ സെക്രട്ടറിയോടും അതിന്റെ ആൾക്കാരോടും ഞാൻ പോയി പറഞ്ഞത് എന്റെ ശമ്പളത്തിലെ രണ്ടായിരത്തോളം രൂപ എല്ലാ മാസവും നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ വേണ്ടി കൊടുക്കാം എന്നാണ്. അന്ന് എന്റെ സുഹൃത്തുക്കളായ ചിലർക്ക് പോലും ഇതൊന്നും ദഹിച്ചില്ല അന്ന് ചിലർ എന്നെ കളിയാക്കി കൊണ്ട് നടന്ന ഇവന് ശമ്പളം കിട്ടുന്നതിന്റെ മേനി പറഞ്ഞുകൊണ്ട് നടക്കുന്നവൻ ആണെന്ന് പറഞ്ഞു.  
പിന്നീട് ഓണത്തിന് നാട്ടിൽ ജാതിമതഭേദമില്ലാതെ ഞങ്ങൾ കഴിയാവുന്ന ഒരു സഹായം ചെയ്തു കൊണ്ട് ഒരു പരിപാടി ചെയ്തതിന്റെ ഒരു തുടക്കക്കാരനായിരുന്നു ഞാൻ.  അന്നുമുതൽ ഈ നിമിഷം വരെ എന്നാൽ കഴിയാവുന്ന ഒരു സഹായം എല്ലാവർക്കും ചെയ്യുന്നുണ്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പലർക്കും സാമ്പത്തികമായി ബുദ്ധിമുട്ട് വരുമ്പോൾ ഞാൻ അവർക്കും സഹായിക്കാറുണ്ട്.  എന്നോട് കഥ പറയാൻ വരുമ്പോൾ ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്ന ചില സംവിധായകരുണ്ട് അവർക്ക് പറയാതെ തന്നെ ഞാൻ സഹായിച്ചിട്ടുണ്ട്.  നമ്മൾ ഒരാളെ സഹായിക്കുന്നത് ഈ സഖാക്കന്മാരെ പോലെ നാടുമുഴുവൻ  തെണ്ടിതിരഞ്ഞ് ആളുകളുടെ കയ്യിൽ നിന്നും പിരിച്ചോ പറ്റിച്ചിട്ടോ അല്ല.  ഞാൻ എന്റെ സ്വന്തം പൈസയിൽ നിന്ന് ഒരു വീട് വച്ച് കൊടുക്കാം എന്ന് പറയുമ്പോൾ, എന്നെപ്പോലെ ഒരാൾക്ക് കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം ഒരു വീടുവച്ച് ഒരു വാഹനം വാങ്ങിയ ആഗ്രഹങ്ങൾ സാധിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ പോലും ഞാൻ എന്നാൽ കഴിയാവുന്ന ഒരു സഹായം ചെയ്യാമെന്ന് പറഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഞാൻ പൈസ കൊടുത്തില്ല എന്ന്  ഒറ്റ കാരണം കൊണ്ട് എന്നെ ആക്ഷേപിച്ച് അനാവശ്യമായ വിവാദങ്ങളും കള്ളത്തരങ്ങളും പറയുന്ന ആൾക്കാരാണ് ഇവർ.  ഒരുവന്റെ അധ്വാനം ആരുടെ കൈകളിലേക്ക് എത്തണം എന്നത് അവനവന്റെ തീരുമാനമാണ്. 
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം പ്രത്യേകമായി സഖാക്കൾക്ക് അയച്ചുകൊടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കഴിഞ്ഞ കാലങ്ങളിൽ ഏതുരീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് വിവരാവകാശ രേഖ ചോദിച്ചു കഴിഞ്ഞാൽ ഏത് തരത്തിൽ കൊടുത്തു എന്ന് അറിയാനുള്ള യാതൊരു സോഴ്സും ഇല്ല.  ഇവർ ഒരു ടോട്ടൽ എമൗണ്ട് പറയുന്നല്ലാതെ ഇത് കൃത്യമായി എവിടെ വിനിയോഗിച്ചു എന്ന് പറയണം. കോവിഡ് വന്ന സമയത്ത്, ഞാൻ അതിന്റെ കണക്ക് എഴുതിവച്ചിട്ടുണ്ട് അത് സ്ക്രീൻഷോട്ട് ആയിട്ട് നിങ്ങൾക്ക് ഇട്ടു തരാം.  കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാൻ വേണ്ടി കൊടുത്തത് 81.43 കോടി രൂപയാണ്.  ഇത് എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായിട്ടില്ല.  ഇത് ഒരു പക്ഷേ എന്റെ അറിവില്ലായ്മ ആയിരിക്കും എന്റെ തെറ്റായിരിക്കും. ഇത്രയും രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇക്ക് കൊടുത്തതായിട്ട് മുഖ്യമന്ത്രിയുടെ വെബ്സൈറ്റിൽ കാണിക്കുന്നു. ഇത് എന്ത് അടിസ്ഥാനത്തിലാണ്. പിന്നെ ആഹാരപദാർത്ഥങ്ങൾ വാങ്ങാൻ ആയിട്ട് സിവിൽ സപ്ലൈസിന് 450 കോടി രൂപ കോവിഡിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്. 

സിവിൽ സപ്ലൈസ് എന്ന് പറയുന്ന പ്രസ്ഥാനത്തിനോ ആ ഡിപ്പാർട്ട്മെന്റിനോ ഒന്നും തന്നെ ഒരുതരത്തിലുള്ള ഒരു രീതിയിലുള്ള ഫണ്ടും ഇല്ലേ?  മുഖ്യമന്ത്രി കൊടുത്തിട്ട് വേണോ ഫുഡ് വാങ്ങിക്കാൻ എന്നുള്ള ഒരു സംശയം രണ്ടാമതുണ്ട്. പിന്നീടാണ് പ്രധാനപ്പെട്ട കാര്യം ബിപിഎൽകാർക്കുള്ള സാമ്പത്തിക സഹായം, സഹകരണ മേഖലയിലെ ബാധ്യതകൾ പരിഹരിക്കാൻ 147.8 2 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൊടുത്തതായിട്ട് ഇവരുടെ വെബ്സൈറ്റിൽ പറയുന്നു. ഇത് ആർക്കാണ് കൊടുത്തത് സഹകരണ മേഖലയിൽ നിന്ന് ബാധ്യതകൾ ഉണ്ടായിട്ടുള്ള അർഹതപ്പെട്ട ആർക്കാണ് ഇത് കൊടുത്തത്? അതോ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടിയിട്ട് പാർട്ടി അനുഭാവികൾക്ക് ലോൺ എടുത്തു കൊടുത്തതിനു ശേഷം അവരെ സംരക്ഷിക്കാൻ വേണ്ടിയിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി രാഷ്ട്രീയപരമായി വിനിയോഗിക്കപ്പെട്ടതാണോ?  
ഈ രീതിയിൽ തങ്ങളുടെ അണികളെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് നാളെ ഇവരെ പാർട്ടിയുടെ ഭടന്മാരാക്കാൻ വേണ്ടിയിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിവിട്ട രീതിയിൽ ചെലവഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.  ഞാനിത് വെബ്സൈറ്റിലെ കണക്കാണ് പറയുന്നത്. ഏതൊക്കെ വ്യക്തികളുടെ കടം തീർക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിച്ചിട്ടുള്ളത് എന്നുള്ളത് കേരളത്തിലെ ജനങ്ങൾക്ക് അറിയണം. അടുത്തത് പ്രളയസമയത്ത് മൊത്തം ലഭിച്ചത് 4970 കോടി രൂപ. ഇതിൽ എമർജൻസി ഫിനാൻഷ്യൽ അസിസ്റ്റൻസ് ആയി 457.58 കോടി രൂപ നീക്കിവെച്ചതായി പറയുന്നു 6000 രൂപ  ഓരോ മനുഷ്യർക്കും കൊടുത്തതായിട്ട് . കേരളത്തിൽ ഈ 6000 രൂപ ലഭിച്ചിട്ടുള്ളത് ആർക്കൊക്കെ ആണെന്നുള്ള കൃത്യമായിട്ടുള്ള കണക്കുകൾ നിങ്ങൾ പുറത്തുവിടേണ്ടതാണ്.  
ഇത് വിടുന്ന സമയത്ത് ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പാർട്ടി ഭാരവാഹികൾ ആയിക്കോട്ടെ മറ്റുള്ളവർ ആയിക്കോട്ടെ അന്വേഷിക്കണം അർഹതപ്പെട്ട ആൾക്കാർക്കാണോ അന്നതു കൊടുത്തത് അതോ പ്രളയം ബാധിക്കാത്ത പ്രദേശത്ത് ഇത് കൊടുത്തിട്ടുണ്ടോ എന്നുള്ളത് ഞങ്ങൾക്ക് അറിയേണ്ട കാര്യമാണ്.  ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ച പണമാണ്.  വീട് നഷ്ടപ്പെട്ടവർക്ക് 2367.97 കോടി രൂപ കൊടുത്തതായിട്ട് പറയുന്നു ആർക്കൊക്കെ എവിടെയൊക്കെ എന്നുള്ളതിന്റെ കൃത്യമായ കണക്ക് പുറത്ത് വിട്ടേ പറ്റൂ. സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിന് വേണ്ടിയിട്ട് 26.37 കോടി രൂപ കൊടുത്തതായി പറയുന്നു.  ചെറുകിട വ്യവസായങ്ങൾ ആർക്കൊക്കെ എവിടെയൊക്കെ എന്നതും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.  പാർട്ടിയിൽ പ്രവർത്തിക്കുന്ന പാർട്ടി അനുഭാവികൾക്ക് വേണ്ടിയുള്ള സഹായം ആയിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാറിയിട്ടുണ്ടോ ഇല്ലയോ എന്നുള്ള സംശയം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്ന് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ബാധ്യസ്ഥരാണ്.  
കണക്കുകൾ പുറത്തുവിടണം. സിവിൽ സപ്ലൈസിൽ ഓണത്തിന് വേണ്ടിയിട്ട് 30.46 കോടി രൂപ കൊടുത്തിരിക്കുന്നു. ഓണക്കിറ്റ് വിതരണം ആയിരുന്നു ഗവൺമെന്റിന്റെ മഹത്തായ കാര്യമായി ഇവർ ആഘോഷിച്ചു കൊണ്ടിരുന്നത്.  കിറ്റ് കൊടുത്ത് പല ആൾക്കാരെയും മുക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നു ഇത്.  അതായത് ഓണക്കിറ്റിനു വേണ്ടി 30.46 കോടി രൂപ ഇവർ നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൊടുത്തു.  യഥാർഥത്തിൽ രാഷ്ട്രീയപരമായിട്ടുള്ള ഒരു നേട്ടത്തിന് വേണ്ടിയിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ചതല്ലേ.  അതായത് ജനങ്ങളായ ജനങ്ങൾ മുഴുവൻ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടിയിട്ട് ആ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടിയിട്ട് കൊടുത്ത തുക ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ സിപിഎമ്മിലെ അണികൾക്ക് വേണ്ടിയിട്ട് ഇവർ നീക്കി വെച്ചിട്ടുണ്ടോ ഇല്ലയോ ഇത് ഞങ്ങൾക്കറിയണം. ഇവിടെ പറയുന്ന പ്രധാനപ്പെട്ട കാര്യം ഇതിന്റെ കൃത്യമായ കണക്കുകൾ നിങ്ങൾ പുറത്തുവിട്ടാൽ എന്തായാലും രണ്ടുമൂന്ന് നാല് മാസങ്ങൾ കഴിഞ്ഞിട്ടായിരിക്കും നമ്മൾ വയനാടിന്റെ ഒരു പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നത്, ഇപ്പോൾ ഞാൻ വച്ച് കൊടുക്കാം എന്ന് പറഞ്ഞ വീടുകളും നമ്മുടെ മന്നത്ത് എന്ന് പറയുന്ന കമ്പനിയുടെ ഓണർ ഉണ്ണികൃഷ്ണൻ സഹായിക്കാം എന്ന് പറഞ്ഞ കാര്യവും ചേർത്ത് 4 വീടുകളും ഗവൺമെന്റിന്റെ സഹകരണത്തോടുകൂടി മാത്രമേ നമുക്ക് ചെയ്തു ചെയ്യാൻ പറ്റുകയുള്ളൂ. 

കാരണം തദ്ദേശസ്വരണ സ്ഥാപനങ്ങളുമായും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് അവർ നൽകുന്ന പ്രദേശത്തും തന്നെയായിരിക്കും നമ്മൾ ഇത് വച്ചുകൊടുക്കുക.   ഞങ്ങൾ അത് വച്ചു കൊടുക്കുന്നില്ല, ഞങ്ങൾ അത് മുഖ്യമന്ത്രിക്ക് തരാം എന്ന് കരുതിയാലും ഇന്നലെകളിൽ ചെലവഴിച്ചിട്ടുള്ള കണക്കുകൾ ആർക്കൊക്കെ കൊടുത്തു ഏതൊക്കെ പ്രദേശത്ത് കൊടുത്തു എന്തിനുവേണ്ടി കൊടുത്തു എന്നുള്ളതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടുകൊണ്ട് ആത്മാഭിമാനത്തോടെ നിങ്ങൾക്ക് ജനതയോട് പറയൂ ഞങ്ങൾ സത്യസന്ധരാണ് എന്ന്.  എന്റെ മടിയിൽ കനമില്ലെന്ന് തള്ളിനു വേണ്ടി പറഞ്ഞിട്ട് കാര്യമില്ല, നിങ്ങളുടെ മടിയുടെ അത്രയും കനം കേരളത്തിലെ ജനങ്ങൾക്ക് ആർക്കും ഇല്ല എന്നുള്ളത് ഇന്ന് ജനങ്ങൾക്ക് അറിയാം.  പാർട്ടി പ്രവർത്തകർക്ക് അറിയാം പാർട്ടിയെ സാമ്പത്തികമായി കയ്യടക്കിയത് കൊണ്ട് മാത്രം ഉള്ളിൽ കമ്യുണിസം കാത്തുസൂക്ഷിക്കുന്ന പല വിപ്ലവകാരികളും നിശബ്ദത പാലിക്കേണ്ടി വരുന്നതാണ്. പാർട്ടിയെ പണംകൊണ്ട് മൂടിയ ഒരു മുഖ്യമന്ത്രി ഉള്ളതുകൊണ്ടാണ്.  യാതൊരു കമ്യുണിസ്റ്റ് മൂല്യവും തൊട്ട് ഇല്ലാത്ത ഒരു മുഖ്യമന്ത്രിയാണ് കമ്മ്യൂണിസ്റ്റുകാരെ ഒന്നടങ്കം പറ്റിച്ചു കൊണ്ട് ഏറ്റവും വലിയ ബൂർഷ്വാ ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.  മുഖ്യമന്ത്രിയുടെ ചെയ്തികളെ അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. 
ദയവുചെയ്ത് ഇതു പുറത്തുവിട്ടതിനുശേഷം ആത്മാഭിമാനത്തോടെ കൂടി പറയൂ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തികമായി നിങ്ങൾ സഹായിക്കണം എന്ന്.  അങ്ങനെ വന്നാൽ ഞങ്ങളും സഹായിക്കാം. ഇല്ലെന്നുണ്ടെങ്കിൽ മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ സംശയത്തിന്റെ നിഴലിൽ തന്നെയാണ്. നിങ്ങളെ എനിക്ക് വ്യക്തിപരമായി വിശ്വാസമില്ല, എനിക്ക് മാത്രമല്ല കേരളത്തിലെ നല്ലൊരു ശതമാനം ജനതയ്ക്കും വിശ്വാസമില്ല എന്നത് ഒരു പരമമായ യാഥാർഥ്യമാണ്.  നിങ്ങൾ മൂലം ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ്. നിങ്ങൾ ഈ പാർട്ടിയെ മുച്ചൂടും മുടിച്ചുകൊണ്ട് കേരള ഭരണത്തിൽ നിന്നും ഇറങ്ങി പോകണം എന്ന് പ്രതിജ്ഞ എടുത്തിട്ടുള്ള ഒരാളാണ്. ഈ പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ സിപിഎമ്മിനെ ആത്മാർഥമായി ഇഷ്ടപ്പെടുന്ന കമ്യുണിസ്റ്റുകാരെ നിങ്ങൾ നിങ്ങളുടെ ഉൾപാർട്ടി ജനാധിപത്യത്തെ വീണ്ടും ശക്തിപ്പെടുത്തണം.  ഈ പാർട്ടിയെ മുന്നോട്ട് നയിക്കാൻ ഈ പാർട്ടി ഇവിടെ നിലനിൽക്കാൻ നിങ്ങൾ തന്നെ ഇടപെടണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.’’


Source link
Exit mobile version