കുട്ടികൾക്ക് കൗൺസലിംഗും മാനസിക ഉല്ലാസവും

മേപ്പാടി: ഉരുൾപൊട്ടലിന്റെ ഓർമ്മയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് ലീഗൽ സർവീസ് സൊസൈറ്റിയും വിവിധ സംഘടനകളും ആരോഗ്യ പ്രവർത്തകരും ചേർന്ന് കൗൺസിലിംഗും മാനസികോല്ലാസത്തിന് വേണ്ട പരിപാടികളും ആരംഭിച്ചു. മാതാപിതാക്കളും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ടതറിയാതെ അവരുടെ വരവും കാത്ത് കഴിയുന്നവരെ പഴയ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനാണ് മാനസികോല്ലാസം നൽകുന്നതിന് കളികൾ ഏർപ്പെടുത്തിയത്. ക്യാമ്പിൽ കഴിയുന്ന കുട്ടികൾക്ക് ബോളുകൾ,ഷട്ടിൽ ബാറ്റ്,ചെസ് ബോർഡ്,കളറിംഗ് സെറ്റുകൾ,വായിക്കാനുള്ള ബുക്കുകൾ തുടങ്ങിയവയെല്ലാം എത്തിച്ചിട്ടുണ്ട്. കൂടാതെ ഒറ്റപ്പെട്ട് ഇരിക്കുന്നവരെ അവരുടെ അഭിരുചി ചോദിച്ചറിഞ്ഞ് വേണ്ടുന്ന കാര്യങ്ങൾ ചെയ്തും കൊടുക്കുന്നണ്ട്. അതേസമയം,പുറമെ നിന്നുള്ളവരുടെ ക്യാമ്പ് സന്ദർശനം കർശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്.


Source link

Exit mobile version