WORLD
യാത്രക്കാരിയുടെ മുടിയിൽ പേനുകൾ, വിമാനം അടിയന്തരമായി നിലത്തിറക്കി; വൈകിയത് 12 മണിക്കൂർ | വീഡിയോ

ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്‌സില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളില്‍ പേനുകളെ കണ്ടതായി ആരോപിച്ചത്.ജൂണ്‍ 15-നാണ് സംഭവമുണ്ടായത്. ലോസ് ആഞ്ജലിസില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 2201 ആണ് ഫിനിക്‌സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
Source link