കർക്കടകത്തിലെ ആയില്യം; നാഗപ്രീതിയിലൂടെ അഭിവൃദ്ധിയും ദുരിതശാന്തിയും, അനുഷ്ഠാനങ്ങൾ ഇങ്ങനെ?

കർക്കടകത്തിലെ ആയില്യം; നാഗപ്രീതിയിലൂടെ അഭിവൃദ്ധിയും ദുരിതശാന്തിയും, അത്യുത്തമം ഈ ദിനം -Karkidaka Ayilyam | ജ്യോതിഷം | Astrology | Manorama Online

കർക്കടകത്തിലെ ആയില്യം; നാഗപ്രീതിയിലൂടെ അഭിവൃദ്ധിയും ദുരിതശാന്തിയും, അനുഷ്ഠാനങ്ങൾ ഇങ്ങനെ?

ഗൗരി

Published: August 05 , 2024 11:06 AM IST

1 minute Read

ആയില്യം ദിനത്തിൽ നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ സകല ദുഃഖങ്ങൾ ശമിച്ചു മനഃസമാധാനമുള്ള ജീവിതം നയിക്കാൻ സഹായകമാകും.

എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. ഇന്നാണ് (ഓഗസ്റ്റ് 05 തിങ്കളാഴ്ച ) കർക്കടകമാസത്തിലെ ആയില്യം. അന്നേദിവസം നാഗപ്രീതികരമായ നാമങ്ങൾ ജപിക്കുന്നത് സവിശേഷഫലദായകമാണ്. സർപ്പ പ്രീതിയിലൂടെ രോഗദുരിതങ്ങക്ക് ഒരു പരിധിവരെ ശമനമുണ്ടാകുകയും കുടുംബത്തിൽ സമാധാനവും ഐശ്വര്യവും സന്തതി പാരമ്പരകൾക്ക് ശ്രേയസ്സുമാണ് ഫലം.

ആയില്യം ദിനത്തിൽ പൂർണ ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം അനുഷ്ഠിച്ചു നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ സകല ദുഃഖങ്ങൾ ശമിച്ചു മനഃസമാധാനമുള്ള ജീവിതം നയിക്കാൻ സഹായകമാകും. അതിൽ പ്രധാനമാണ് ഗായത്രി ജപത്തിനു ശേഷമുള്ള നാഗരാജ ഗായത്രി ജപിക്കുന്നത് . ‘ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ’ എന്ന മൂലമന്ത്രം പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ ജപിക്കുക .

നാഗരാജ ഗായത്രി
സർപ്പ രാജായ വിദ്മഹെപത്മ ഹസ്തായ ധീമഹിതന്വോ വാസുകി പ്രചോദയാത്

സര്‍പ്പദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ മാർഗമാണ് നവനാഗസ്‌തോത്രം ജപിക്കുന്നത്. നാഗദേവതകൾക്കു പ്രധാനമായ ആയില്യം നാളിൽ കഴിയാവുന്നത്ര തവണ ഈ സ്തോത്രം ജപിക്കുക.
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലംശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

കൂടാതെ 12 തവണ അഷ്ടനാഗ മന്ത്രവും ജപിക്കാം.
അഷ്ടനാഗ മന്ത്രം

ഓം അനന്തായനമ:ഓം വാസുകയേ നമ:ഓം തക്ഷകായ നമ:ഓം കാര്‍ക്കോടകായ നമ:ഓം ഗുളികായനമ:ഓം പത്മായ നമ:ഓം മഹാപത്മായ നമ:ഓം ശംഖപാലായ നമ:

English Summary:
Chanting Mantras on Ayilyam Day Brings Peace and Prosperity

mo-astrology-ayilyam 30fc1d2hfjh5vdns5f4k730mkn-list mo-astrology-manthram 16j14qae2iik1o00kmb3f5jigf 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-rituals mo-astrology-pooja


Source link
Exit mobile version