10 വർഷത്തിനിടയിലെ എന്റെ അഭിനയജീവിതത്തിലെ ആദ്യ അനുഭവം: ജിസ് ജോയ്‌യെ പുകഴ്ത്തി നടിയുടെ കുറിപ്പ്
10 വർഷത്തിനിടയിലെ എന്റെ അഭിനയജീവിതത്തിലെ ആദ്യ അനുഭവം: ജിസ് ജോയ്‌യെ പുകഴ്ത്തി നടിയുടെ കുറിപ്പ് | Jis Joy Dini Daniel
10 വർഷത്തിനിടയിലെ എന്റെ അഭിനയജീവിതത്തിലെ ആദ്യ അനുഭവം: ജിസ് ജോയ്‌യെ പുകഴ്ത്തി നടിയുടെ കുറിപ്പ്
മനോരമ ലേഖകൻ
Published: August 05 , 2024 11:47 AM IST
2 minute Read
ജിസ് ജോയ്‌ക്കൊപ്പം ഡിനി ഡാനിയൽ
സംവിധായകൻ ജിസ് ജോയ്‍യെക്കുറിച്ചുള്ള നടി ഡിനി ഡാനിയലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജിസ് സംവിധാനം ചെയ്ത പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ തനിക്കു കിട്ടിയ സ്നേഹത്തിന്റെയും കരുതലിന്റെയും നല്ല നിമിഷങ്ങളാണ് നടി കുറിപ്പായി എഴുതിയത്.
‘‘എറണാകുളത്തെ ഒരു പ്രധാന സിനിമ ചിത്രീകരണ വേദിയായ പാറമട വീട്ടിൽ ഒരിക്കല്‍ ഒരു പരസ്യചിത്രീകരണവുമായി ബന്ധപ്പെട്ട് പോയപ്പോൾ മൈക്കിൽ നിന്നും ഒരു പരിചയ സ്വരം. പക്ഷേ എന്തു കൊണ്ടോ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ‘ഷോട്ട് റെഡി’ എന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്ന് വിളിച്ചു. അസ്സോഷ്യേറ്റ് ഡയറക്ടർ സീൻ പറഞ്ഞു തന്നു. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് മുന്നേ തീരുമാനിച്ച ഷോട്ടുകൾ തുടങ്ങാൻ ഉച്ചകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള മറ്റാരെയും പരിചയപ്പെടാതെ സമയക്കുറവുകൊണ്ടു ഞാൻ നേരേ സീനിലേക്കു കയറി.
‘‘ആർടിസ്റ്റ് പൊസിഷൻ, ക്യാമറ റോൾ, പ്ലേ ജിംഗിൾസ്, ആക്‌ഷൻ…കട്ട്….ഗുഡ് ഗുഡ്’’
ശ്ശെടാ വീണ്ടും ആ പരിചയ സ്വരം. പക്ഷേ മനസിലാകുന്നില്ല. എന്തായാല്ലും എന്റെ സീനിനു ശേഷം, അസിസ്റ്റന്റ് ഡയറക്ടർ പരിചയപ്പെടുത്തുന്നു. ഇത് ജിസ് ചേട്ടന്റെ 1000-മത്തെ പരസ്യം ആണ്.
ആഹാ. അടിപൊളി. വളരെ കംഫർട്ടബിൾ ആയിട്ടു വർക്ക് ചെയ്യാൻ പറ്റുന്ന ഒരു കൂള്‍ ഡയറക്ടർ ആണല്ലോ എന്ന് മനസ്സിൽ പറഞ്ഞു. ഷൂട്ട് ടൈം പറഞ്ഞതിലും വൈകി. എനിക്ക് തിരികെ പത്തനംതിട്ടയിൽ എന്റെ വീട്ടിൽ എത്തണം. പിറ്റേന്ന് അതിരാവിലെ അപ്പയെയും അമ്മയെയും കൊണ്ട് തിരുവനന്തപുരത്തു 7 മണിക്കെത്തുകയും വേണം. പ്രൊഡക്‌ഷൻ ടീമിനോട് ഞാൻ കാര്യം പറഞ്ഞു. ഡയറക്ടറിനോട് അറിയിച്ചു. എത്രയും പെട്ടന്നു എന്റെ ഭാഗം തീർത്തു വിടാം എന്ന് എനിക്ക് ഉറപ്പു തന്ന് രാത്രി ഏകദേശം 9-9.30 യ്ക്ക് എന്റെ ഷൂട്ട് കഴിഞ്ഞു.
ധൃതിയിൽ ഞാൻ തനിച്ചു നൈറ്റ് ഡ്രൈവ് ചെയ്ത് പോകുന്നു എന്ന് പറഞ്ഞപ്പോൾ, ഡയറക്ടർ നേരിട്ട് പ്രൊഡക്‌ഷൻ ടീമിനോട് എന്റെ കൈവശം ഒരു കുപ്പി വെള്ളം നിർബന്ധമായി തരുവാനും, ചൂവിങ് ഗം പോലുള്ള എന്തെങ്കിലും മേടിച്ചു നൽകാനും പറഞ്ഞു. ഡ്രൈവ് ചെയ്യുന്നതിനിടയ്ക്കെപ്പോളെങ്കിലും ഉറക്കം വന്നാൽ വെള്ളം കുടിക്കാനും വേണ്ടി വന്നാൽ മിഠായി ചവച്ചുകൊണ്ടിരിക്കാനും സ്നേഹത്തോടുപദേശിച്ചു. ഞാൻ രാത്രി എന്റെ വീട്ടിൽ എത്തുന്നതുവരെ ഇടയ്ക്കിടയ്ക്ക് പ്രൊഡക്‌ഷനിൽ നിന്നാരെങ്കിലുമൊക്കെ വിളിച്ചു തിരക്കികൊണ്ടേയിരുന്നു. 10 വർഷത്തിനിടയിലെ എന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഇത്രയും കരുതലുള്ള ഒരു ടീം നമുക്ക് നൽകുന്ന വളരെ ഹൃദ്യമായൊരനുഭവം.
പിന്നീട് തിരികെ സീരിയൽ ഷൂട്ടിനെത്തിയപ്പോൾ എന്റെ കൂട്ടുകാരിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ സംഗീതയോടു ഈ കാര്യം പറഞ്ഞപ്പോളാണ് കാര്യം മനസിലായത്. അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ കേട്ട പരിചയ ശബ്ദം അല്ലു ആർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്ന ജിസ് ജോയ് എന്ന പ്രശസ്ത സംവിധായകന്റെ തന്നെ സ്വരമാണെന്നു. മാസങ്ങൾക്കിപ്പുറം ഇടപ്പള്ളി പള്ളിയിൽ പോയപ്പോൾ അന്ന് പകർന്ന അതേ മനുഷ്യത്വമേറിയ ഊഷ്മളതയോടെ താങ്കൾ അദ്ഭുതപ്പെടുത്തുന്നു. ഇത്രയും എളിമയും താഴ്മയും ഞങ്ങളെപ്പോലുള്ളവർക്കേറെ പ്രചോദനമാണ് സർ. താങ്കളെപ്പോലെയുള്ളവർ ഈ നാടിനഭിമാനമാണ്. മൃദുലമാം മധുരമേ…ഏതോ മഴയിൽ അങ്ങനെ മനസിൽ തട്ടുന്ന വരികൾ എഴുതിയ വ്യക്തി. താങ്കളെ അറിയാമെന്നത് എന്നെപ്പോലെയുള്ളവർക്ക് ധൈര്യവും. I respect you sir for what you’re.God bless you more.’’–ഡിനി ഡാനിയലിന്റെ വാക്കുകൾ.
English Summary:
Actress Dini Daniel Shares Heartfelt Note About Director Jis Joy
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4docffmtjho5mseqtt56df3thl
Source link