കോൽക്കത്ത: 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു സമനില. പഞ്ചാബ് എഫിസിയുമായി കേരള ബ്ലാസ്റ്റേഴ്സ് 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മജ്സെന്നിലൂടെ (45+2’) പഞ്ചാബ് ലീഡ് നേടി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ് ഐമനിലൂടെ (56’) കേരള ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കി.
രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സാണ് ഗ്രൂപ്പിൽ ഒന്നാമത്. ഇത്രയും പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തുണ്ട്.
Source link