KERALAMLATEST NEWS

തിരുനെല്ലിയിൽ ദുരന്തത്തിൽ മരിച്ചവർക്കും ബലിതർപ്പണം

തിരുനെല്ലി: മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണം നടന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു ബലിതർപ്പണചടങ്ങുകൾ. ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടിയും ബലിതർപ്പണം നടന്നു. പാപനാശിനിയിൽ പിതൃതർപ്പണ ചടങ്ങുകൾക്ക് കെ.പി. ഗണേശ് ഭട്ടതിരി,പുതുമനയില്ലം ഉല്ലാസ് നമ്പൂതിരി,കെ.വി. രാധാകൃഷ്ണശർമ,കെ.എൽ. ശങ്കരനാരായണ ശർമ,ഡി.കെ. അച്യുതശർമ,അരിങ്ങോട്ടില്ലം രഞ്ജിത്ത് നമ്പൂതിരി,സുബ്രഹ്മണ്യൻ നമ്പൂതിരി,ശംഭു പോറ്റി,ശ്രീധരൻ പോറ്റി,ദാമോദരൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിൽ മേൽശാന്തി ഹെഗ്ഡമന ഇ.എൻ.കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. രാമചന്ദ്ര ശർമ്മ,രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായിരുന്നു. പ്രത്യേക പൂജകളും ഉണ്ടായി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി.സി.ബൈജു,അസി.കമ്മിഷണർ എൻ.ഷാജി,എക്സിക്യൂട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി,ട്രസ്റ്റി പി.ബി.കേശവദാസ്,മാനേജർ പി.കെ.പ്രേമചന്ദ്രൻ,ക്ഷേത്രം ജീവനക്കാരുടെ പ്രതിനിധി ടി.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
അതേസമയം,മുൻ വർഷത്തെ അപേക്ഷിച്ച് ബലിതർപ്പണത്തിന് എത്തിയവരുടെ എണ്ണം കുറവായിരുന്നു. മാനന്തവാടിയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുമുണ്ടായിരുന്നു.


Source link

Related Articles

Back to top button